
കൊച്ചി: എറണാകുളം സൗത്ത് റെയില്‍വേ ലൈനിന് സമീപമുള്ള വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. വീട്ടിലുണ്ടായിരുന്ന പുഷ്പ വല്ലിയാണ് മരിച്ചത്. 57 വയസായിരുന്നു. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി തീയണച്ചു.
ഇന്ന് ഉച്ചയോടെയാണ് സംഭവം. കട്ടിലില്‍ കത്തിക്കരിഞ്ഞ നിലയിലാണ് പുഷ്പ വല്ലിയുടെ മൃതദേഹം ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. അപകടസമയത്ത് വീട്ടില്‍ സ്ത്രീ മാത്രമേ ഉണ്ടായിരുന്നുള്ളു.
വീട്ടില്‍ നിന്ന് തീയും പുകയും ഉയരുന്നതുകണ്ട അയല്‍വാസികളാണ് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group