video
play-sharp-fill

തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. പ്രദേശവാസിയായ ആദിത്യ ബിജു സുഹൃത്തുക്കളുടെ കൂട്ടത്തിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയപ്പോഴാണ് ദുരന്തമുണ്ടായത്. തൃക്കൊടിത്താനം മണികണ്ഠവയൽ പൂവത്തിങ്കൽ ബിജു, സുനിത ദമ്പതികളുടെ മകൻ ആദിത്യൻ ബിജുവാണ് തൃക്കൊടിത്താനം മഹാക്ഷേത്ര കുളത്തിൽ മുങ്ങി മരിച്ചത്.

അതിനിടെ തിരുവനന്തപുരത്ത് ആരോമൽ എന്ന വിദ്യാർത്ഥി ആര്യനാട്ടിൽ മുങ്ങിമരിച്ചു. വിതുര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനിയാണ് ആരോമൽ. വീടിനടുത്തുള്ള കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു ആരോമൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആരോമലിനെ കാണാതായതിനെ ശേഷം അന്വേഷിച്ചപ്പോൾ ആണ് ആരോമൽ കുളത്തിൽ മരിച്ച് പൊങ്ങിക്കിടക്കുന്നത് കണ്ടത്. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.