video
play-sharp-fill

രണ്ടു ദിവസം കഴിഞ്ഞിട്ടും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐയെ കണ്ടെത്താനായില്ല: ആശങ്കയോടെ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ

രണ്ടു ദിവസം കഴിഞ്ഞിട്ടും കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ് ഐയെ കണ്ടെത്താനായില്ല: ആശങ്കയോടെ ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ

Spread the love

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിൽ നിന്നും ദുരൂഹ സാഹചര്യത്തിൽ കാണാതായ ഗ്രേഡ് എസ് ഐ അനീഷ് വിജയനായി അന്വേഷണം ആരംഭിച്ചു പോലീസ്.പത്തനംതിട്ട കീഴ് വായ്പൂർ സ്വദേശി അനീഷ് വിജയനെ കഴിഞ്ഞ വെള്ളിയാഴ്ച മുതലാണ് കാണാതായത്. ഡ്യൂട്ടിക്ക് ശേഷം സ്റ്റേഷനിൽ നിന്ന് പോയ അനീഷ് വീട്ടിൽ എത്താതെ വന്നതോടെയാണ് ബന്ധുക്കൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കോട്ടയം കെ.എസ്.ആർ.ടി.സി ഭാഗത്ത് വെച്ച് അനീഷിന്റെ ഫോൺ സ്വിച്ച് ഓഫ്‌ ആയതയാണ് വിവരം.ഇവിടെ നിന്നുള്ള സിസിടിവി ക്യാമറ ദൃശ്യങ്ങൾ പിന്തുടർന്ന പോലീസ് സംഘം അനീഷ് അടൂരിൽ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്.അനീഷിനെ കണ്ടെത്തുന്നതിനായി പോലീസ് പ്രേത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്‌പെക്ടർ കെ ആർ പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.