play-sharp-fill
പൊലീസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയും 2 മക്കളും മരിച്ചനിലയില്‍: യുവതി പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്ന് നിഗമനം: രാത്രി വൈകിയുള്ള ഭർത്താവിന്റെ ഫോണ്‍വിളികളെ ചൊല്ലി വഴക്കും തർക്കവും പതിവെന്ന് അയൽക്കാർ: ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ  കസ്‌റ്റഡിയില്‍

പൊലീസ് ഉദ്യോഗസ്‌ഥന്റെ ഭാര്യയും 2 മക്കളും മരിച്ചനിലയില്‍: യുവതി പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്ന് നിഗമനം: രാത്രി വൈകിയുള്ള ഭർത്താവിന്റെ ഫോണ്‍വിളികളെ ചൊല്ലി വഴക്കും തർക്കവും പതിവെന്ന് അയൽക്കാർ: ഭർത്താവായ പൊലീസ് ഉദ്യോഗസ്ഥൻ കസ്‌റ്റഡിയില്‍

സ്വന്തം ലേഖകൻ
ആലപ്പുഴ: എ.ആര്‍ ക്യാമ്പ് പോലീസ്‌ ക്വാര്‍ട്ടേഴ്‌സില്‍ പോലീസുകാരന്റെ ഭാര്യയും രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചനിലയില്‍.യുവതി പിഞ്ചുകുഞ്ഞുങ്ങളെകൊലപ്പെടുത്തി ആത്മഹത്യ ചെയ്‌തെന്നാണു നിഗമനം. ആലപ്പുഴ മെഡിക്കല്‍ കോളേജ്‌ പോലീസ്‌ എയ്‌ഡ്‌ പോസ്‌റ്റിലെ സി.പി.ഒ: റെനീസിന്റെ ഭാര്യ നജ്‌ല (27), മക്കളായ ടിപ്പു സുല്‍ത്താന്‍ (അഞ്ച്‌), മലാല (ഒന്നേകാല്‍) എന്നിവരാണു മരിച്ചത്‌. നജ്‌ല ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്‌ ആലപ്പുഴ വട്ടപ്പള്ളി സ്വദേശി റെനീസിനെ ആലപ്പുഴ സൗത്ത്‌ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.

മൂത്തമകന്‍ ടിപ്പു സുല്‍ത്താന്റെ കഴുത്തില്‍ ഷാള്‍ മുറുക്കിയും മലാലയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയും കൊന്നശേഷം നജ്‌ല കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. തിങ്കളാഴ്‌ച രാത്രി ജോലിക്കുപോയ റെനീസ്‌ ചൊവ്വാഴ്‌ച രാവിലെ 9.30ന്‌ ക്വട്ടേഴ്‌സില്‍ തിരിച്ചെത്തി വിളിച്ചുനോക്കിയിട്ടും കതകു തുറന്നിരുന്നില്ല. തുടര്‍ന്ന്‌ അഗ്‌നിരക്ഷാസേനയെത്തി വാതില്‍ തകര്‍ത്ത്‌ അകത്തുകടന്നപ്പോഴാണ്‌ മൂവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്‌. സമീപത്തെ മുറികളില്‍ താമസിക്കുന്നവരും അപ്പോഴാണ്‌ കൂട്ടമരണം അറിഞ്ഞത്‌.


ജില്ലപോലീസ്‌ മേധാവി ജി. ജയ്‌ദേവിന്റെ നേതൃത്വത്തില്‍ പോലീസെത്തി പരിശോധന നടത്തി. അമ്ബലപ്പുഴ തഹസില്‍ദാര്‍ സി. പ്രേംജിയുടെ സാന്നിധ്യത്തില്‍ ഇന്‍ക്വസ്‌റ്റ്‌ പൂര്‍ത്തിയാക്കി ഉച്ചയോടെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. റെനീസും നജ്‌ലയും തമ്മില്‍ വഴക്ക്‌ പതിവായിരുന്നെന്ന്‌ അയല്‍ക്കാര്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി വൈകിയുള്ള റെനീസിന്റെ ഫോണ്‍വിളികളെ ചൊല്ലിയായിരുന്നു തര്‍ക്കമെന്നാണു സൂചന. ഇടക്കാലത്ത്‌ അവധിയെടുത്ത്‌ വിദേശത്തുപോയിരുന്ന റെനീസ്‌ തിരികെയെത്തി പോലീസില്‍ ജോലി തുടരുകയായിരുന്നു. ഭാര്യയെ റെനീസ്‌ ഉപദ്രവിച്ചിരുന്നതായും മൊഴിയുണ്ട്‌. ജില്ലാ പോലീസ്‌ മേധാവിക്ക്‌ മുന്നിലും പരാതി എത്തിയിരുന്നു. മേലില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവരുതെന്ന്‌ എസ്‌.പി നിര്‍ദേശം നല്‍കി പറഞ്ഞു വിട്ടതിന്‌ ശേഷവും ഉപദ്രവം തുടര്‍ന്നെന്നാണു വിവരം.

ഇന്നലെ ഇവിടെയത്തിയ എസ്‌.പി. ക്വാര്‍ട്ടേഴ്‌സിലെ താമസക്കാരില്‍നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. കഴിഞ്ഞ ദിവസവും ക്വാര്‍ട്ടേഴ്‌സില്‍ ബഹളമുണ്ടായിരുന്നെന്നു സഹപ്രവര്‍ത്തകര്‍ മൊഴി നല്‍കി. മാനസികവും ശാരീരികവുമായ പീഡനമാണ്‌ സംഭവത്തിലേക്കു നയിച്ചതെന്ന്‌ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.

വിശദമായ അനേ്വഷണം നടത്തുമെന്ന്‌ ജില്ലാ പോലീസ്‌ മേധാവി പറഞ്ഞു. കൊല്ലം ചന്ദനത്തോപ്പ്‌ കേരളപുരം നഫ്‌ല മാന്‍സിലില്‍ (കുഴിയില്‍ വീട്‌) പരേതനായ ഷാജഹാന്റെയും ലൈലാബീവിയുടെയും മകളാണ്‌ നജ്‌ല. സഹോദരി: നഫ്‌ല