ചെർപ്പുളശ്ശേരിയിൽ പ്ലസ് വൺ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു
പാലക്കാട് : ചെർപ്പുളശ്ശേരിയിൽ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. ചെർപ്പുളശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി കുലുക്കല്ലൂർ ചുണ്ടമ്പറ്റ കരിയാട്ടിൽ കളം ബിനുദാസാണ് മരിച്ചത്.
വാടാനാം കുറുശ്ശിക്കു സമീപത്ത് വെച്ചാണ് അപകടം. കുലുക്കല്ലൂർ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനും സി.പി.എം ഏരിയാ കമ്മിറ്റി അംഗവുമായ പി. രജനിയുടെയും വാസുവിന്റെയും ഇളയ മകനാണ്.
ഇത്തവണത്തെ സംസ്ഥാന സ്കൂൾ കായിക മേളയിൽ വെയ്‌റ്റ് ലിഫ്റ്റിങ്ങിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0