സാമൂഹ്യ മാധ്യമങ്ങളിലൂടെ കെ കെ ശൈലജയെ  അപകീര്‍ത്തിപ്പെടുത്തിയ കേസ്; ഒരാള്‍ അറസ്റ്റില്‍

Spread the love

വടകര : ലോകസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന കെ കെ ശൈലജയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍.

തിരുവനന്തപുരം ഉച്ചക്കട വിരാളി വില്ലയില്‍ എന്‍. വിനില്‍ കുമാറിനെയാണ് വടകര സൈബര്‍ ക്രൈം ഇന്‍സ്പക്ടര്‍ അറസ്റ്റ് ചെയ്തത്.

കെ കെ ശൈലജയെ ‘റാണിയമ്മ, കേരളത്തിന്റ പുണ്യമാണ് ടീച്ചറമ്മ’ എന്നിങ്ങനെയുള്ള അടിക്കുറുപ്പോടുകൂടി ഫോട്ടോ എഡിറ്റ് ചെയ്ത് ഫേസ്ബുക്കിലൂടെ പ്രചരിപ്പിച്ച കേസിലാണ് അറസ്റ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവില്‍ ചെന്നൈയില്‍ താമസിക്കുന്ന പ്രതിയെ അന്വേഷിച്ച് അന്വേഷണ സംഘം 2024 ഏപ്രില്‍ മാസം ചെന്നൈയില്‍ എത്തിയെങ്കിലും പ്രതി മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് രക്ഷപെടുകായായിരുന്നു. ഐ എം ഇ ഐ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തിലാണ് പ്രതി അറസ്റ്റിലായത്.