video
play-sharp-fill

Saturday, May 24, 2025
HomeUncategorizedകെ. സുരേന്ദ്രനു പിന്നാലെ രാധാകൃഷ്ണനും അകത്തേക്ക്; എകെജി സെന്റർ തകർക്കുമെന്ന് ആഹ്വാനം ചെയ്തതിന് ബിജെപി സംസ്ഥാന...

കെ. സുരേന്ദ്രനു പിന്നാലെ രാധാകൃഷ്ണനും അകത്തേക്ക്; എകെജി സെന്റർ തകർക്കുമെന്ന് ആഹ്വാനം ചെയ്തതിന് ബിജെപി സംസ്ഥാന സെക്രട്ടറിയുടെ പേരിൽ കേസെടുത്തു

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ സുരേന്ദ്രനു പിന്നാലെ രാധാകൃഷ്ണനും അകത്തേക്ക്. എകെജി സെന്റർ തകർക്കുമെന്ന് വിവാദ പ്രസംഗം നടത്തിയതിനാണ് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനെതിരെ പൊലീസ് കേസെടുത്തത്. അനുവാദമില്ലാതെ പൊതുസ്ഥലത്ത് പ്രസംഗിച്ചു, ഭീഷണിപ്പെടുത്തൽ, കലാപ ആഹ്വാനം നടത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പോത്തൻകോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സിപിഐഎം പോത്തൻകോട് ലോക്കൽ കമ്മറ്റി സെക്രട്ടറി കവിരാജ് പോത്തൻകോട് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ശബരിമലയിൽ സ്ത്രീകളെ കയറ്റിയാൽ എകെജി സെന്റർ അടിച്ചു തകർക്കുമെന്ന എ.എൻ രാധാകൃഷ്ണന്റെ വിവാദ പ്രസംഗം ആണ് കേസിന് ആധാരം. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സിഡി ഉൾപ്പെടെ വച്ചാണ് പരാതി നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബിജെപി, എഎൻ രാധാകൃഷ്ണന് പോത്തൻകോട് നൽകിയ സ്വീകരണ യോഗത്തിലാണ് എകെജി സെന്റർ തകർക്കുമെന്ന തരത്തിൽ വിവാദ പ്രസംഗം നടത്തിയത്. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി പോത്തൻകോട് ഇൻസ്‌പെക്ടർ ഷാജി അറിയിച്ചു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments