video
play-sharp-fill

13 യാത്രക്കാരുമായി വ്യോമസേനാ വിമാനം കാണാതായിട്ട് 125 മണിക്കൂർ പിന്നിട്ടു, ഇപ്പോഴും കാണാമറയത്ത്

13 യാത്രക്കാരുമായി വ്യോമസേനാ വിമാനം കാണാതായിട്ട് 125 മണിക്കൂർ പിന്നിട്ടു, ഇപ്പോഴും കാണാമറയത്ത്

Spread the love

സ്വന്തംലേഖിക

ന്യൂഡൽഹി: 13 യാത്രക്കാരുമായി കാണാതായ വ്യോമസേനയുടെ റഷ്യൻ നിർമിത ആന്റണോവ് എ.എൻ32 വിമാനത്തെക്കുറിച്ച് 125 മണിക്കൂറുകൾ പിന്നിട്ടിട്ടും വിവരമൊന്നുമില്ല. തിങ്കളാഴ്ച കാണാതായ വിമാനത്തിന് വേണ്ടി നാവികസേനവും വ്യോമസേനയും നാട്ടുകാർ, ലോക്കൽ പൊലീസ്, സംസ്ഥാന സർക്കാർ, പാരാ മിലിട്ടറി തുടങ്ങിയവരുടെ സഹായത്തോടെ തിരച്ചിൽ നടത്തുന്നുണ്ട്. എന്നാൽ പ്രതികൂല കാലാവസ്ഥയും ജനവാസമില്ലാത്ത മലയോര മേഖലയിലേക്ക് എത്താനുള്ള പ്രയാസവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്. അസാമിലെ ജോർഹെഡിൽ നിന്നും അരുണാചൽ പ്രദേശിലെ മേചുകയിലേക്ക് പറന്ന എ.എൻ.32 വിമാനമാണ് കാണാതായത്. വിമാനത്തിൽ മലയാളിയായ പൈലറ്റ് എഞ്ചിനീയർ അനൂപ് കുമാരിനെ കൂടാതെ ഏഴ് വ്യോമസേനാ അംഗങ്ങൾ അടക്കം 13 പേർ ഉണ്ടായിരുന്നു. വിമാനം കണ്ടെത്തുന്നതിന് സുഖോയ് 30 എന്നീ വിമാനങ്ങൾ ഉപയോഗിച്ച് തെരച്ചിൽ നടക്കുന്നതായി വ്യോമസേന അധികൃതർ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
അതേസമയം, അപകടമുണ്ടായാൽ വിമാനത്തിന്റെ ലൊക്കേഷൻ മനസിലാക്കാൻ സാധിക്കുന്ന സാബ്‌റേ -8 എമൻജെൻസി ലൊക്കേറ്റർ ട്രാൻസ്മിറ്റർ ബീക്കൺ ഇതിനോടകം തന്നെ പ്രവർത്തന രഹിതമായെന്നും വ്യോമസേനാ വൃത്തങ്ങൾ അറിയിച്ചു. അപകടമുണ്ടായാൽ 36 മണിക്കൂർ മാത്രം പ്രവർത്തിക്കാൻ കഴിയുന്ന ബാറ്ററി സംവിധാനമാണ് ഇതിലുള്ളത്.കാണാതായി മണിക്കൂറുകൾ പിന്നിട്ടതിനാൽ ഇനി ഈ ഉപകരണം പ്രവർത്തിക്കില്ലെന്നത് രക്ഷാപ്രവർത്തനം കൂടുതൽ ദുഷ്‌ക്കരമാക്കിയിട്ടുണ്ട്. വിമാനം അവസാനം റഡാറിൽ കണ്ടതും എത്തിച്ചേരേണ്ടതുമായ സ്ഥലത്തിന് ചുറ്റുമുള്ള 1000 ചതുരശ്ര കിലോമീറ്റർ ദൂരം വ്യോമസേന അരിച്ചുപെറുക്കിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അതേസമയം, പർവത മേഖലയിൽ നിന്നും പുകച്ചുരുളുകൾ കണ്ടെന്ന് ഗ്രാമീണർ മൊഴി നൽകിയതിനെ തുടർന്ന് ഈ മേഖലയിലും വ്യോമസേന പ്രത്യേക പരിശോധന നടത്തും. മോളോ ഗ്രാമത്തിലുള്ള മൂന്നു പേരാണ് തിങ്കളാഴ്ച ഉച്ചയോടെ പർവതമേഖലയിൽ പുകച്ചുരുൾ കണ്ടത്. ഗ്രാമത്തിൽ നിന്നും എട്ടുകിലോമീറ്ററോളം ദൂരെയായിരുന്നു ഇതെന്നും അവർ പറഞ്ഞു. വ്യോമസേനയും കരസേനയും പൊലീസും ഉൾപ്പെട്ട സംയുക്ത സംഘം ഈ മേഖലയിൽ തെരച്ചിൽ നടത്തും. അന്വേഷണ സംഘത്തിൽ പ്രദേശവാസികളെയും ഉൾപ്പെടുത്താനാണ് നീക്കം.