
മണർകാട് കുമരംകോട് കിണർ ഇടിഞ്ഞു വീണു സ്ലാബീനടിയിൽ കുടുങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം
മണർകാട് : കുമരംകോട് കിണർ ഇടിഞ്ഞു വീണു ആൾ സ്ലാബീനടിയിൽ കുടുങ്ങി മധ്യവയസ്‌കൻ മരണപ്പെട്ടു. മൂർത്തി (52 വയസ്സ് ) എന്നയാളാണ് മരണപ്പെട്ടത്. റോഡിൽ സ്ഥാപിച്ചിരിക്കുന്ന പൈപ്പിൽ നിന്നും വെള്ളമെടുത്ത് കൊണ്ട് വീട്ടിലേക്ക് കയറി പോകുന്ന വഴി കിണറിന്റെ അടുത്തെത്തിയപ്പോൾ കാൽ വഴുതി കിണറിന്റെ സൈഡിൽ വീഴുകയായിരുന്നു.
വീഴ്ചയുടെ അഗാധത്തിൽ കിണറിന്റെ സ്ലാബ് ഇടിഞ്ഞു ആൾ കിണറ്റിലേക്ക് വീഴുകയും ശരീരത്തിൽ കൂടി വലിയ സ്ലാബ് വീണു വെള്ളത്തിനടിയിൽ കുടുങ്ങി കിടക്കുന്ന അവസ്ഥയിലായിരുന്നു. ഏകദേശം 30 അടിയോളം അഴമുള്ളതും 10 അടിയോളം വെള്ളവും വേസ്റ്റുകളും നിറഞ്ഞതുമായ കിണറ്റിൽ ഫയർ ഫോഴ്‌സിന്റെ ലാഡ്ഡർ ഇറക്കി വെച്ച് ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അബ്ബാസി അര മണിക്കൂർ നീണ്ട ശ്രമ ഫലമായാണ് ആളിന്റെ ശരീരത്തിൽ കൂടി കിടന്ന സ്ലാബിൽ 2 കയറുകൾ കെട്ടി സ്ലാബിനെ മുകളിലേക്ക് ഉയർത്തി നിർത്തി കൊണ്ട് വെള്ളത്തിനടിയിൽ കുടുങ്ങിയ ആളിനെ പുറത്തെടുത്ത്.
കിണറിന്റെ ഒരു വശം പൂർണമായി ഇടിഞ്ഞു താഴേക്ക് പതിച്ച അവസ്ഥയിൽ വളരെ അപകടകരമായ സാഹചര്യത്തിൽ ആയിരുന്നു. സംഭവമറിഞ്ഞു സ്റ്റേഷൻ ഓഫീസർ വിഷ്ണു മധു സംഭാവസ്ഥലത്ത് എത്തുകയും കാര്യങ്ങൾ നിയന്ത്രിക്കുകയും ചെയ്തു.ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയകുമാർ, ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ രഞ്ജു കൃഷ്ണൻ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അനൂജ് ഭാസ്കർ,അബ്ബാസി, പ്രവീൺ, അനീഷ് ജി നായർ, ആർഷ എന്നിവർ ചേർന്നാണ് രക്ഷാ പ്രവർത്തനത്തനം നടത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
