സഞ്ചരിച്ച ബൈക്കിന് ബസ് സൈഡ് കൊടുത്തില്ലെന്ന് പറഞ്ഞ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കെഎസ്ആര്‍ടിസി ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിച്ച് ബസ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റില്‍
സ്വന്തം ലേഖകൻ
കാട്ടാക്കട : കെഎസ്ആര്‍ടിസി ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിച്ച് ബസ് തകര്‍ത്ത കേസിലെ ഒന്നാം പ്രതി അറസ്റ്റിലായി.
വിളപ്പില്‍ കാവിന്‍പുറം ചപ്പാത്ത് മുക്ക് ചെറുകില് തുണ്ടവിള വീട്ടില്‍ അനന്തു (23) ആണ് പിടിയിലായത്. കഴിഞ്ഞ എട്ടിന് പാലയ്ക്കല്‍ വച്ച് അനന്തുവും കൂട്ടാളികളായ മറ്റ് അഞ്ച് പേരും സഞ്ചരിച്ച ബൈക്കിന് ബസ് സൈഡ് കൊടുത്തില്ലെന്നു പറഞ്ഞ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറേയും കണ്ടക്ടറെയും ആക്രമിക്കുകയായിരുന്നു.
വട്ടിയൂര്‍ക്കാവ് ഭാഗത്ത് നിന്നും വിളപ്പില്‍ശാല പോലീസ് ഇന്‍സ്പെക്ടര്‍ എന്‍. സുരേഷ്കുമാര്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ഗംഗാപ്രസാദ്, രാജന്, വിന്‍സെന്റ്, സിവില്‍ പോലീസുകാരായ ജയശങ്കര്‍, രതീഷ്കുമാര്‍, പ്രജു, അജിത്ത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group