video
play-sharp-fill
ഒഴിവായത് വൻ ദുരന്തം : ഈരാറ്റുപേട്ട –  വാഗമൺ റോഡിൽ വലിയ പാറകഷ്ണം അടർന്നു വീണു ; അപകട സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി

ഒഴിവായത് വൻ ദുരന്തം : ഈരാറ്റുപേട്ട –  വാഗമൺ റോഡിൽ വലിയ പാറകഷ്ണം അടർന്നു വീണു ; അപകട സമയം റോഡിൽ വാഹനങ്ങൾ ഇല്ലാതിരുന്നത് ആശ്വാസമായി

ഈരാറ്റുപേട്ട: വാഗമൺ റോഡിൽ തീക്കോയി പഞ്ചായത്തിലെ കാരികാട് ടോപ്പിന് താഴെ കുറ്റിയാലപ്പുഴ റിസോർട്ടിന് സമീപം റോഡിൻ്റെ മുകൾവശത്തു നിന്നും വലിയ പാറ കക്ഷണം റോഡിലേക്ക് അടർന്നു വീണു.

ആ സമയത്ത് വാഹനങ്ങൾ ഒന്നും റോഡിൽ ഇല്ലായിരുന്നതിനാൽ വലിയ അപകടം ഒഴിവായി.

കൂറ്റൻ പാറ റോഡിൽ പതിച്ച് പലകഷണങ്ങളായി ചിന്നിചിതറി ഗതാഗത തടസ്സം നേരിട്ടു. നാട്ടുകാരുടെ ശ്രമഫലമായി ഗതാഗതം പുനസ്ഥാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീക്കോയി പഞ്ചായത്ത് വാർഡ് മെമ്പർ മോഹൻ കുട്ടപ്പന്റെ നേതൃത്വത്തിൽ നാട്ടുകാരുടെ ശ്രമഫലമായി ജെ.സി.ബി ഉപയോഗിച്ചു റോഡിൽ നിന്നും കല്ലുകൾ നീക്കുകയും ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.