ബിപിയില്‍ വ്യതിയാനം; മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

Spread the love

പത്തനംതിട്ട: ബിപിയില്‍ വ്യതിയാനം ഉണ്ടായതിനെത്തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മന്ത്രി എ കെ ശശീന്ദ്രനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

നവകേരള സദസിന്റെ ഭാഗമായി കേരള പര്യടനത്തിലായിരുന്നു മന്ത്രി. ഇന്നലെ രാവിലെ മുതല്‍ നേരിയ തളര്‍ച്ചയുണ്ടായിരുന്ന അദ്ദേഹം വൈകിട്ട് നടന്ന ചെങ്ങന്നൂരിലെ നവകേരള സദസില്‍ പങ്കെടുക്കാതെ പത്തനംതിട്ടയിലേക്ക് തിരിച്ചു.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും മാത്രമാണ് ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും സദസില്‍ പങ്കെടുത്തത്. പത്തനംതിട്ടയിലെ ഹോട്ടല്‍ മുറിയില്‍ വിശ്രമിച്ച ശശീന്ദ്രനെ വൈകിട്ട് ജനറല്‍ ആശുപത്രിയിലെ മെഡിക്കല്‍ സംഘം പരിശോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉള്ളതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാത്ത് ലാബില്‍ നാല് മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം മുറിയിലേക്ക് മാറ്റുകയായിരുന്നു.