‘വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുത്’; എ കെ ശശീന്ദ്രനെതിരെ കോഴിക്കോട്ടെ മണ്ഡലം കമ്മിറ്റികളില്‍ പ്രമേയം

Spread the love

കോഴിക്കോട്:വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എ കെ ശശീന്ദ്രൻ മത്സരിക്കരുതെന്നാണ് ആവശ്യം. മന്ത്രിക്കെതിരെ കോഴിക്കോട്ടെ മണ്ഡലം കമ്മിറ്റികളില്‍ പ്രമേയം.

video
play-sharp-fill

ജില്ലയിലെ 13 മണ്ഡലം കമ്മിറ്റികളില്‍ പത്തിടത്തും മന്ത്രിക്കെതിരെ പ്രമേയം പാസാക്കി.

എട്ടു തവണ മത്സരിക്കുകയും രണ്ടു തവണ മന്ത്രിയാവുകയും ചെയ്ത സാഹചര്യത്തില്‍, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ജില്ലാ കമ്മിറ്റിയില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് മണ്ഡലം കമ്മിറ്റികള്‍ പിൻവാങ്ങണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ശശീന്ദ്രൻ ഇത്തവണ മാറിനില്‍ക്കണമെന്നും മറ്റൊരാള്‍ക്ക് അവസരം നല്‍കണമെന്നുമാണ് പാർട്ടിയിലെ ഒരു വിഭാഗം നേതാക്കളുടെ നിലപാട്. എന്നാല്‍ ഇതിന് അദ്ദേഹം തയ്യാറാകുന്നില്ലെന്ന് ജില്ലാ നേതാക്കള്‍ ആരോപിക്കുന്നു.

എലത്തൂർ മണ്ഡലത്തില്‍ മന്ത്രിക്കെതിരെ ശക്തമായ പ്രാദേശിക വികാരമുണ്ടെന്നും, അദ്ദേഹം വീണ്ടും മത്സരിക്കുന്നത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

ശശീന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കണമെന്ന് എന്‍സിപി കോഴിക്കോട് ജില്ല അധ്യക്ഷന്‍ മുക്കം മുഹമ്മദ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മത്സരിക്കുന്ന കാര്യം പാര്‍ട്ടി ദേശീയ നേതൃത്വം തീരുമാനിക്കുമെന്നായിരുന്നു എ കെ ശശീന്ദ്രന്‍ മറുപടി പറഞ്ഞത്.

1980 മുതല്‍ എ കെ ശശീന്ദ്രൻ മത്സര രംഗത്തുണ്ട്. ഏഴ് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചു. പത്തുവർഷത്തോളം മന്ത്രിസ്ഥാനത്തും ഉണ്ടായി. പാർട്ടി പറഞ്ഞാല്‍ എലത്തൂർ മണ്ഡലത്തില്‍ നിന്ന് ഇത്തവണയും മത്സരിക്കുമെന്നാണ് ശശീന്ദ്രന്റെ നിലപാട്.