വര്‍ഗീയ ശക്തികള്‍ ഇപ്പോഴും കേരളത്തിലുണ്ട്; എ.കെ ബാലനെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ

Spread the love

തിരുവനന്തപുരം: യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി പോലുള്ള സംഘടനകളുമായി ചേർ‌ന്ന് പ്രവർത്തിക്കുന്നത് അപകടകരമായ സാഹചര്യമുണ്ടാക്കുമെന്ന എ.കെ ബാലന്റെ പ്രസ്താവനയെ പിന്തുണച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ.

video
play-sharp-fill

വർഗീയത പറയുന്നവർ ആരായാലും അവരെ എതി‌ക്കുമെന്നും കേരളത്തിന്റെ പഴയകാല അനുഭവങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബാലൻ സംസാരിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വർഗീയ ശക്തികള്‍ ഇന്നും കേരളത്തിലുണ്ട്. അവർ ഇന്ന് തലപൊക്കുന്നില്ല. അത് നേരിടാൻ ഇന്നത്തെ സർക്കാരിന് കഴിയും. അതാണ് എല്‍.ഡി.എഫും യു.ഡി,എഫും തമ്മിലുള്ള വ്യത്യാസം.

ഏത് വർഗീയതയും നാടിന് ആപത്താണ്. അതാണ് ബാലൻ പറയാൻ ശ്രമിച്ചത്. കേരളത്തിന്റെ അനുഭവം ചൂണ്ടിക്കാട്ടുന്നത് എങ്ങനെയാണ് ഭൂരിപക്ഷ വ‌ർഗീയതയുടെ പ്രീണനമാകുന്നത്. അത് ന്യൂനപക്ഷ വർഗീയതയുടെ ഭാഗമായ ജമാഅത്തെ ഇസ്ലാമിയുടെ പ്രചാരണ രീതിയാണ്. ആർ.എസ്.എസിനെ എതിർക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹിന്ദുക്കളെയാണോ എതിർക്കുന്നത്. ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പിയെയും എതിർക്കുന്നു. അതിനർത്ഥം മുസ്ലിമിനെ എതിർക്കുന്നു എന്നാണോയെന്നും മുഖ്യമന്ത്രി ചോദിച്ചു.