video
play-sharp-fill

മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യൂ പ്രവർത്തകർ ; പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്ക് പരിക്ക്

മന്ത്രി എ.കെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യൂ പ്രവർത്തകർ ; പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിക്ക് പരിക്ക്

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: മന്ത്രി എകെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്യു പ്രതിഷേധം. വാളയാർ സംഭവത്തിൽ പ്രതിഷേധിച്ചാണ് കെഎസ്യു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തിൽ മൂന്ന് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു.

നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡിൽ വെച്ച് തടഞ്ഞു നിർത്തി അഞ്ച് കെഎസ് യു പ്രവർത്തകർ ചേർന്നാണ് കരിങ്കൊടി കാണിച്ചത്. തുടർന്ന് പോലീസ് ഇടപെട്ടതോടെ രണ്ട് പേർ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. കെഎസ് യു പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. ഇവരെ പോലീസ് പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോയി.

Tags :