
തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങള്‍ക്ക് മറുപടിയുമായി മുതിർന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി.
2004ല്‍ സംസ്ഥാന രാഷ്‌ട്രീയം വിട്ടതാണെന്നും എന്നാല്‍ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ വിഷയങ്ങളില്‍ ഏകപക്ഷീയമായ ആക്രമണങ്ങള്‍ ഉണ്ടായപ്പോള്‍ എന്തെങ്കിലും മറുപടി നല്‍കണമെന്ന് തോന്നി എന്ന് പറഞ്ഞാണ് അദ്ദേഹം വാർത്താസമ്മേളനം ആരംഭിച്ചത്.
തന്നെക്കുറിച്ചും തന്റെ രാഷ്‌ട്രീയ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രിയായി പ്രവർത്തിച്ച കാലത്തെക്കുറിച്ചും ഏകപക്ഷീയമായി നിരവധി ആക്രമണം നടന്നു. ഇലക്ഷന് ശേഷം മറുപടി നല്‍കണമെന്നാണ് കരുതിയത്. എന്നാല്‍ ഇപ്പോള്‍ അത്ര വൈകേണ്ടെന്ന് തോന്നി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എല്‍ഡിഎഫ് തന്റെ ഭരണകാലത്തെക്കുറിച്ച് കാലങ്ങളായി ആരോപിക്കുന്ന ചില കാര്യങ്ങള്‍ ഇന്നലെയും ആവർത്തിച്ചു.
കുട്ടിക്കാലം മുതല്‍ താൻ ഏറ്റവും ആദരിച്ചിരുന്നത് ശ്രീനാരായണ ഗുരുദേവനെയാണെന്ന് എ കെ ആന്റണി പറഞ്ഞു.
ചേർത്തല ഹൈസ്‌കൂളില്‍ പഠിക്കുമ്പോള്‍ രണ്ട് പ്രാവശ്യം ഗുരുദേവ മഹാസമിതി ആചരണ കമ്മിറ്റി സെക്രട്ടറിയായി. ഗുരുസ്വാമിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആദരവോടെയാണ് പ്രവർത്തിച്ചത് . ശിവഗിരിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനത്തിരുന്ന സമയങ്ങളിലെല്ലാം ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്.
1995ല്‍ കേരള ഹൈക്കോടതി ഉത്തരവ് നടപ്പാക്കാൻ പൊലീസിനെ തനിക്ക് അയക്കേണ്ടിവന്നു. അവിടെയുണ്ടായ സംഭവങ്ങള്‍ നിർഭാഗ്യകരമായിരുന്നു. ശിവഗിരിയില്‍ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് പോയത്. എതിർക്കുന്നവർ അന്ന് പിന്മാറാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.



