
പ്രതികാര രാഷ്ട്രീയത്തിനുള്ള തിരിച്ചടി; മതേതര വോട്ടര്‍മാര്‍ ഒന്നിച്ചു നിന്നാല്‍ മോദി ഭരണത്തെ തൂത്തെറിയാം; എ കെ ആന്റണി
സ്വന്തം ലേഖിക
തിരുവനന്തപുരം: കര്‍ണാടകയിലെ ബിജെപിയുടെ തോല്‍വി പ്രതികാര രാഷ്ട്രീയത്തിന് കിട്ടിയ തിരിച്ചടിയാണെന്ന് കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി.
മതേതര വോട്ടര്‍മാര്‍ ഒന്നിച്ചു നിന്നാല്‍ 2024ല്‍ മോദി ഭരണത്തെ തൂത്തെറിയാം. പറഞ്ഞ ഒരു വാക്ക് അടര്‍ത്തിയെടുത്താണ് രാഹുല്‍ ഗാന്ധിയെ കുടിയിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപിക്ക് ഇനി തിരിച്ചടികളുടെ പരമ്പരയാണെന്നും ഒരുമിച്ചു നിന്നാല്‍ കോണ്‍ഗ്രസ്സിന് ആരെയും തോല്‍പ്പിക്കാനാകുമെന്നും എ കെ ആന്റണി പറഞ്ഞു.
കേരളത്തിനും ഇത് സന്ദേശമാണ്. കര്‍ണാടകം തുടക്കം മാത്രമാണ്. കര്‍ണാടകത്തിനും ഇന്ത്യയ്ക്ക് ആകെയും സന്ദേശം നല്‍കുന്നതാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും ആന്റണി പറഞ്ഞു.
അനില്‍ ആന്റണി വിഷയത്തില്‍ സംസാരിക്കാനില്ല. താന്‍ കോണ്‍ഗ്രസ്സ് നേതാവാണ്. കുടുംബകാര്യങ്ങള്‍ അല്ല, രാഷ്‌ടീയം ആണ് സംസാരിക്കേണ്ടതെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതുള്‍പ്പെടെ എല്ലാം സുഗമമായി നടക്കും. പ്രധാനമന്ത്രിക്ക് ഇതുപോലെയൊരു പതനം ഉണ്ടാകാനില്ലെന്നും ആന്റണി പറഞ്ഞു.