ഭർത്താവുമായി അകന്നു കഴിഞ്ഞ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; വൈക്കം സ്വദേശിയായ യുവാവ് അറസ്റ്റിൽ

Spread the love

സ്വന്തം ലേഖഖൻ

കടുത്തുരുത്തി : വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വൈക്കം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്പേൽ വീട്ടിൽ അജേഷ് കെ.ആർ (42)എന്നയാളെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ഭർത്താവുമായി അകന്നു കഴിയുകയായിരുന്ന വീട്ടമ്മയുമായി സൗഹൃദത്തിൽ ആവുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട്ടമ്മയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്.ഓ സജീവ് ചെറിയാൻ, എസ്.ഐ അരുൺകുമാർ, വിജിമോൻ, എ.എസ്.ഐ ശ്രീലതാമ്മാൾ, സി.പി.ഓ മാരായ അജേഷ്, അർജുൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.