ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞു; ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ സമീപത്തെ ഹോട്ടലുകാരന്‍ പിടിയില്‍

Spread the love

സ്വന്തം ലേഖകൻ
പനമരം: വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലര്‍ത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍.

video
play-sharp-fill

ജനകീയ ഹോട്ടലിന് സമീപത്ത് മറ്റൊരു ഹോട്ടല്‍നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് ബാണമ്പ്രവന്‍ മമ്മൂട്ടി (58) യെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റുചെയ്തത്.

ബുധനാഴ്ചരാവിലെ പമ്പുചെയ്തപ്പോള്‍ വെള്ളം പതഞ്ഞുപൊങ്ങി സോപ്പുപൊടിയുടെ മണം അനുഭവപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് കുടുംബശ്രീ അംഗങ്ങള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവര്‍ത്തകരും സ്ഥലത്തെത്തി പരിശോധിച്ചു. സോപ്പുപൊടിയാണ് കിണറ്റിലെ വെള്ളത്തില്‍ കലര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെ നിഗമനം.

കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്.

കിണറ്റില്‍ സോപ്പുപൊടിയാണ് കലര്‍ത്തിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് വെണ്ണിയോടെത്തിച്ച് തെളിവെടുത്തു. വര്‍ഷങ്ങളായി വെണ്ണിയോട് ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞു. ഇതാണ് കിണറ്റില്‍ സോപ്പുപൊടി കലര്‍ത്താന്‍ ഇടയാക്കിയതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു.

വെള്ളത്തിന്റെ സാംപിള്‍ പരിശോധനയ്ക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ ഇയാളുടെ പേരില്‍ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പോലീസ് വ്യക്തമാക്കി.