
സ്വപ്ന സാക്ഷാത്ക്കാരത്തിനായി എടുത്തത് നാലു വർഷങ്ങള്‍ !!! ; അവസാനം ലക്ഷ്യം കണ്ടു ; ഇനി പറന്നുയരാൻ കൊതിച്ച് കുഞ്ഞൻ ഹെലികോപ്റ്റര്‍; 10 അടി ഉയരത്തില്‍ പറക്കും; ഇതിനായുള്ള മൊത്ത ചെലവ് 7 ലക്ഷം; കാറിന്റെ എന്‍ജിനില്‍ സൈനിക ഹെലികോപ്‌റ്ററിന്റെ കുഞ്ഞന്‍ മാതൃക ഒരുക്കി കര്‍ഷകനും ലെയ്ത്ത് ജീവനക്കാരനുമായ ബിജു
സ്വന്തം ലേഖകൻ
ഇടുക്കി: സൈനികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കൊയാക്‌സില്‍ ഹെലികോപ്‌റ്ററിന്റെ കുഞ്ഞന്‍മാതൃക ഒരുക്കിയിരിക്കുകയാണ് കര്‍ഷകനും ലെയ്ത്ത് ജീവനക്കാരനുമായ ഇടുക്കി ഡബിള്‍ കട്ടിങ് സ്വദേശി തോപ്പില്‍ ബിജു. ഒരാള്‍ക്ക് കയറിയിരുന്ന് 10 അടി ഉയരത്തില്‍ പറത്താൻ കഴിയുന്ന തരത്തിലാണ് നിര്‍മാണം. കാറിന്റെ എൻജിനാണ് ഹെലികോപ്റ്ററില്‍ ഘടിപ്പിച്ചിരിക്കുന്നത്, പെട്രോളാണ് ഇന്ധനം.
സൈനികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന കൊയാക്സില്‍ ഹെലികോപ്റ്ററിന്റെ കുഞ്ഞൻ മാതൃക ഒരുക്കിയാണ് കര്‍ഷകനും ലെയ്ത്ത് ജീവനക്കാരനുമായ ഇടുക്കി ഡബിള്‍ കട്ടിങ് സ്വദേശി തോപ്പില്‍ ബിജു (34) ശ്രദ്ധേയനാകുന്നത്. ഒരിക്കല്‍പോലും ഹെലികോപ്റ്ററിന്റെ ഉള്ളില്‍ കയറിയിട്ടില്ലാത്ത ബിജു സ്വന്തം ആശയങ്ങള്‍കൊണ്ടും ഇന്റര്‍നെറ്റിന്റെ സഹായത്തോടെയുള്ള പരീക്ഷണങ്ങളിലൂടെയുമാണ് തന്റെ സ്വപ്നം സാക്ഷാത്കരിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്വന്തമായി ഒരു ഹെലികോപ്റ്റര്‍ നിര്‍മിക്കുക എന്ന സ്വപ്നം നാലുവര്‍ഷംകൊണ്ടാണ് ബിജു സാധിച്ചത്. ഏഴ് ലക്ഷം രൂപയോളം ഇതിന് ചെലവായി. ഹെലികോപ്റ്ററിന്റെ പങ്ക തിരിയുന്ന ഗിയര്‍ബോക്സ് ഉണ്ടാക്കുന്നതിനാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് നേരിട്ടതെന്ന് ബിജു പറയുന്നു.
സാധാരണ വിപണിയില്‍ ലഭിക്കുന്ന വസ്തുക്കളുപയോഗിച്ചാണ് നിര്‍മാണം. കാര്‍ഷികവൃത്തിയില്‍നിന്നും ലെയ്ത്ത് ജോലിയില്‍നിന്നും ലഭിക്കുന്ന ചെറിയ വരുമാനവും മാതാപിതാക്കള്‍ നല്‍കിയ സഹായവും ചേര്‍ത്താണ് ബിജു ഹെലികോപ്റ്റര്‍ നിര്‍മിച്ചത്.
നിര്‍മാണത്തില്‍ ആദ്യവസാനം പിതാവ് ജോസഫും അമ്മ ലീലാമ്മയും ബിജുവിന് പിന്തുണയുമായി ഒപ്പം നിന്നു. സുരക്ഷാപ്രശ്നങ്ങള്‍ ഉള്ളതിനാല്‍ റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെ ഒരാഴ്ചയ്ക്കുള്ളില്‍ ഹെലികോപ്റ്ററിന്റെ പരീക്ഷണപ്പറക്കല്‍ നടത്താനാണ് ബിജുവിന്റെ തീരുമാനം.