
സ്വന്തം ലേഖകൻ
പീരുമേട്: യുവാവിനെ അര്‍ദ്ധരാത്രി വീട്ടില്‍ കയറി നാലംഗം സംഘം വെട്ടി പരുക്കേല്‍പ്പിച്ചു. വണ്ടിപ്പെരിയാര്‍ വള്ളക്കടവിലാണ് യുവാവിനെ വീട്ടില്‍ കയറി നാലംഗ സംഘം വെട്ടി പരുക്കേല്‍പ്പിച്ചത്. വള്ളക്കടവ് കരിക്കിണ്ണം ചിറയില്‍ അബ്ബാസിനാണ് (43) വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 1.30നാണ് സംഭവം.
ആക്രമണത്തില്‍ തലയ്ക്ക് ഗുരുതര പരുക്കേറ്റ അബ്ബാസിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചശേഷം പിന്നീട് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: സത്യരാജ് എറണാകുളം സ്വദേശിനിയെ വിവാഹം ചെയ്ത് മതം മാറി അബ്ബാസ് എന്ന പേരു സ്വീകരിക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇവര്‍ തമ്മില്‍ കുറേ നാളുകളായി വഴക്കിട്ട് പിണങ്ങി താമസിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കാനായി കുടുംബക്കാര് എത്തി ഒത്തുതീര്‍പ്പിന് ശ്രമിക്കുകയും ചെയ്ത് വന്നിരുന്നു. ഇതിനിടയിലാണ് നാലംഗ സംഘം വാഹനത്തിലെത്തി അബ്ബാസ് താമസിച്ചിരുന്ന വീടിന്റെ കതക് തകര്‍ത്ത് അകത്തു കയറി മുറിയില്‍ കിടക്കുകയായിരുന്ന അബ്ബാസിന്റെ തലയ്ക്ക് വെട്ടി പരുക്കേല്‍പ്പിച്ചത്.
ഇതിനു ശേഷം അക്രമസംഘം കടന്നു കളയുകയുമായിരുന്നു. ക്വട്ടേഷന്‍ സംഘമാണ് തന്നെ ആക്രമിച്ചതെന്ന് അബ്ബാസ് പറഞ്ഞതായി അബ്ബാസിനെ ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ച പ്രദേശവാസിയായ ഹക്കിം പറഞ്ഞു.
പീരുമേട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ച അബ്ബാസിനെ തലയ്ക്ക് ഗുരുതര പരുക്കേറ്റതിനാല്‍ പ്രാഥമിക ചികിത്സ നല്കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വണ്ടിപ്പെരിയാര്‍ പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ച് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.