play-sharp-fill
ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണി ; വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; യുവാവ് കസ്റ്റഡിയില്‍‌

ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞ് ഭീഷണി ; വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; യുവാവ് കസ്റ്റഡിയില്‍‌

സ്വന്തം ലേഖകൻ  

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്.

എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി എന്ന 32 കാരനാണ് വിമാനത്താവളത്തിൽ ഭീതിയുയർത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.ഐ.എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി.

ഇയാളെ പൊലീസിന് കൈമാറും. സംഭവത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരെ കേസെടുക്കും.