video
play-sharp-fill
ആ ഡയറക്ടറുടെ മുന്നിൽ ഞാൻ തുണിയുരിഞ്ഞിട്ടില്ല; ആ വീഡിയോ എന്റേതായിരുന്നില്ല; അമ്മയെ കാണിച്ചപ്പോൾ അമ്മയും അയ്യേ എന്നു വച്ചു: തുറന്നു പറച്ചിലുമായി രഞ്ജിനി ഹരിദാസ്

ആ ഡയറക്ടറുടെ മുന്നിൽ ഞാൻ തുണിയുരിഞ്ഞിട്ടില്ല; ആ വീഡിയോ എന്റേതായിരുന്നില്ല; അമ്മയെ കാണിച്ചപ്പോൾ അമ്മയും അയ്യേ എന്നു വച്ചു: തുറന്നു പറച്ചിലുമായി രഞ്ജിനി ഹരിദാസ്

തേർഡ് ഐ ബ്യൂറോ

കൊച്ചി: തന്റെ പേരിൽ പ്രചരിച്ചിരുന്ന അശ്ലീല – നഗ്നവീഡിയോയിൽ തുറന്നു പറച്ചിലുമായി രഞ്ജിനി ഹരിദാസ്. വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ വീഡിയോ, കറങ്ങിത്തിരിഞ്ഞ് ഇപ്പോൾ വീണ്ടും വൈറലായതോടെയാണ് രഞ്ജിനി വിശദീകരണവുമായി രംഗത്ത് എത്തിയത്.

കഴിഞ്ഞ ദിവസം ഒരു ചാനലിനു നൽകിയ അഭിമുഖത്തിലാണ് രഞ്ജിനി ഇതു സംബന്ധിച്ചുള്ള തുറന്നു പറച്ചിലിനു തയ്യാറായത്. രഞ്ജിനിയും ഒരു ഡയറക്ടറും തമ്മിലുള്ളത് എന്ന പേരിലാണ് ഇപ്പോഴും യുട്യൂബിൽ പോലും വീഡിയോ വൈറലായി മാറിയിരിക്കുന്നത്. ഇത്തരത്തിൽ പ്രചരിക്കുന്ന വീഡിയോയിൽ ഇരുവരും മദ്യപിച്ച ശേഷം നടത്തുന്ന ലീലകളാണ് വൈറലായി മാറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അടുത്തിടെ തന്റെ സുഹൃത്ത് അയച്ചു നൽകിയപ്പോഴാണ് ഈ വീഡിയോ താൻ കാണുന്നതെന്നു രഞ്ജിനി ഹരിദാസ് പറയുന്നു. എന്നാൽ, ഈ വീഡിയോ ആദ്യ നോട്ടത്തിൽ കണ്ടപ്പോൾ തന്നെ ഇത് താനല്ലന്നു വ്യക്തമായതായി രഞ്ജിനി പറയുന്നു. അങ്ങനെ ഒരു സംവിധായകനു മുന്നിൽ തനിക്ക് തുണിയഴിയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

ഈ ദൃശ്യങ്ങൾക്കായി യുട്യൂബിലും ഗൂഗിളിനും തിരഞ്ഞപ്പോൾ മറ്റേതോ ഒരു സ്ത്രീയെയാണ് കാണുന്നത്. ഇത് കാണുന്ന ആർക്കും, ഏതൊരു പോട്ടനും മനസിലാകും അത് മറ്റൊരു സ്ത്രീയാണ് എന്ന്. ബ്ലാക്ക് ഗൗൺ ധരിച്ച സ്ത്രീ ഒരു അറബി പെണ്ണാണ് എന്നാണ് തന്റെ തോന്നലെന്നും രഞ്ജിനു പറയുന്നു.

തന്റെ പേരിൽ പ്രചരിക്കുന്ന നഗ്ന വീഡിയോ അമ്മയെ കാണിച്ചിരുന്നതായും രഞ്ജിനി പറയുന്നു. എന്നാൽ, പിന്നീട് ഇത് കണ്ട അമ്മ അയ്യേ.. ഇത് നീയൊന്നുമല്ലെന്നു പറഞ്ഞതായും രഞ്ജിനി പറയുന്നു. വിഷയത്തിൽ സൈബർ സെല്ലിനു പരാതി നൽകിയിട്ടുണ്ടെന്നും, അത് രസമുള്ള ക്ലിപ്പല്ലേ അവിടെ കിടക്കട്ടേയെന്നും രഞ്ജിനി പറയുന്നു.