തലശ്ശേരിയില്‍ മത്സ്യത്തൊഴിലാളിയായ സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു, ഒരു കാല്‍ വെട്ടിമാറ്റിയ നിലയില്‍; പിന്നില്‍ ആര്‍എസ്‌എസെന്ന് ആരോപണം; തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവിടങ്ങളിൽ ഹർത്താൽ

Spread the love

സ്വന്തം ലേഖിക
കണ്ണൂര്‍: തലശ്ശേരി ന്യൂമാഹിക്കടുത്ത് സി പി എം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. പുന്നോല്‍ സ്വദേശി ഹരിദാസാണ് (54) കൊല്ലപ്പെട്ടത്.

video
play-sharp-fill

പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. മത്സ്യത്തൊഴിലാളിയാണ് ഹരിദാസ്. ജോലി കഴിഞ്ഞ് മടങ്ങിവരവെ വീടിന് മുന്നില്‍വച്ചായിരുന്നു ആക്രമണം.

രണ്ട് ബൈക്കുകളിലായിട്ടാണ് അക്രമിസംഘമെത്തിയത്. ബഹളം കേട്ട് ബന്ധുക്കളും സ്ഥലത്തെത്തി. ഇവരുടെ മുന്നില്‍വച്ചായിരുന്നു ഹരിദാസനെ കൊലപ്പെടുത്തിയത്. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹരിദാസന്റെ സഹോദരന്‍ സുരനും വെട്ടേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിദാസന്റെ കാല്‍ പൂര്‍ണമായും അറ്റുപോയ നിലയിലായിരുന്നു. ബന്ധുക്കള്‍ ഉടന്‍ തലശ്ശേരി സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന് പിന്നില്‍ ആര്‍ എസ് എസാണെന്ന് സി പി എം പ്രാദേശിക നേതൃത്വം ആരോപിച്ചു.

ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒരാഴ്ച മുമ്ബ് സി പി എം- ബ‌ി ജെ പി സംഘര്‍ഷമുണ്ടായിരുന്നു. തലശ്ശേരി നഗരസഭ, ന്യൂമാഹി പഞ്ചായത്ത് എന്നിവടങ്ങളില്‍ ഇന്ന് ഹര്‍ത്താലാണ്.