
സ്വന്തം ലേഖകൻ
കോട്ടയം: ആം ആദ്മി പാർട്ടിയിൽ എൻ.എ.സി.എച്ച് ഫോമുകൾ വഴി സംഭാവനയെന്ന പേരിൽ നടത്തുന്ന പണപ്പിരിവിൽ വ്യാപക തട്ടിപ്പെന്ന് പരാതി. മാസം നൂറ് രൂപ മുതൽ പതിനായിരം രൂപ വരെ സംഭാവന നല്കുന്നവരുണ്ട്.ഇത്തരത്തിൽ മുൻകൂറായി എൻ.എ.സി.എച്ച് ഫോമുകൾ പൂരിപ്പിച്ച് നല്കി അക്കൗണ്ടിൽ നിന്നും എല്ലാ മാസവും നിശ്ചിത തുക പാർട്ടി അക്കൗണ്ടിലേക്ക് മാറ്റുന്ന സംവിധാനമാണിത്.
ആറ് മാസം കാലവധിക്ക് എൻ.എ.സി.എച്ച് പൂരിപ്പിച്ച് നല്കിയവർക്ക് 2 വർഷമായിട്ടും ഇപ്പോഴും അക്കൗണ്ടിൽ നിന്ന് തുക പാർട്ടി മാറിയെടുക്കുകയാണെന്നാണ് വ്യാപകമായ പരാതി .കോട്ടയം സ്വദേശിക്ക് ഇത്തരത്തിൽ നല്കിയ എൻ.എ.സി.എച്ച് 6 മാസം കാലാവധി കഴിഞ്ഞിട്ടും ഇപ്പോഴും തുക അക്കൗണ്ടിൽ നിന്നും നഷ്ടപ്പെടുകയാണ്. പണം പിൻവലിക്കുന്നത് നിർത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ട്രഷറർക്ക് കത്ത് നല്കിയെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ല. പിന്നീട് എസ്.ബി.ടി , എസ്.ബി.ഐ യിൽ ലയിച്ചതോടെ ഇദ്ദേഹം എസ്.ബി.ടി യിൽ ഉണ്ടായിരുന്ന അക്കൗണ്ട് ഉപയോഗിക്കാതെയായി, ഇപ്പോൾ 2 വർഷം കഴിഞ്ഞിട്ടും എൻ.എ.സി.എച്ച് അക്കൗണ്ടിൽ വന്ന് മടങ്ങുകയാണ്, അക്കൗണ്ടിൽ പണം ഇല്ലാത്തതിനാൽ ബാങ്കുകാർ ഫൈനും ഈടാക്കി തുടങ്ങി .ഇത്തരത്തിൽ ഏഴായിരം രൂപയോളം അക്കൗണ്ടിൽ കുറഞ്ഞ് മൈനസ് അക്കൗണ്ടാണിപ്പോൾ.ചെക്ക് മടങ്ങുന്നതിന് തുല്യമാണ് എൻ.എ.സി.എച്ച് മടങ്ങുന്നതും. അതിനാൽ തന്നെ വൻ പിഴയാണ് ബാങ്ക് ഈടാക്കുന്നത്, പലതവണ ഇടപാട് അവസാനിപ്പിക്കണമെന്ന് പറയുകയും രേഖാമൂലം ആവശ്യപ്പെട്ടിട്ടും ആം ആദ്മി പാർട്ടി ഇടപാട് അവസാനിപ്പിക്കാൻ തയ്യാറാകുന്നില്ല.ഇതോടെ ആം ആദ്മി പാർട്ടി സംസ്ഥാന ട്രഷറർ ജോസ് ഓലിക്കന്റെയും, ദേശീയ ട്രഷററുടേയും പേരിൽ നിയമ നടപടി സ്വികരിക്കാനൊരുങ്ങുകയാണ് കോട്ടയം സ്വദേശിയായ യുവാവ്.