
കുഞ്ഞുങ്ങളെ ഉപേക്ഷിച്ചു അനിയത്തിയുടെ ഭര്‍ത്താവിന്റെ കൂടെ ഒളിച്ചോടിയ 28കാരിയും കാമുകനും പോലീസ് പിടിയില്‍; കുട്ടികളെ ഉപേക്ഷിച്ചതിനുള്‍പ്പടെയാണ് ഇരുവര്‍ക്കുമെതിരെയുള്ള കേസ്
സ്വന്തം ലേഖകൻ
കൊല്ലം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകനെയും കാമുകിയെയും പൊലീസ് അറസ്റ്റ് ചെയ്തു. മുണ്ടയ്ക്കല്‍ സ്വദേശി 28 കാരിയായ ഐശ്വര്യ, സഹോദരിയുടെ ഭര്‍ത്താവ് സഞ്ജിത്ത് എന്നിവരെയാണ് ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തത്.
മാടൻനടയ്ക്ക് സമീപമുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് കൊല്ലം വിഷ്ണത്തുകാവിലുള്ള ഭര്‍ത്താവിന്റെ ബന്ധുവീട്ടിലാണ് ഐശ്വര്യ ആദ്യം എത്തിയത്. ഇവിടെ നിന്ന് കാമുകനും സഹോദരി ഭര്‍ത്താവുമായ സഞ്ജിത്തിനൊപ്പം മുങ്ങുകയായിരുന്നു.കുട്ടികളെ ഉപേക്ഷിച്ചതിനുള്‍പ്പടെയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിട്ടുള്ളത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐശ്വര്യയെ കാണാതായതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഇരവിപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് വെസ്റ്റ് പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഇവര്‍ ട്രെയിനില്‍ മധുരയിലേക്ക് പോവുകയാണെന്ന് മനസ്സിലായി.
ഇതോടെ വെസ്റ്റ് പോലീസ് റെയില്‍വേ പോലീസിന് വിവരം കൈമാറി.തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്.കൊല്ലം എസിപിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് പൊലീസ് മധുരയിലെത്തി ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.പിന്നീട് ഇവരെ ഇരവിപുരം പോലീസിന് കൈമാറി.സഞ്ജിത്തിന് ഭാര്യയും രണ്ട് കുട്ടികളും ഐശ്വര്യയ്ക്ക് ഒരു കുട്ടിയുമാണ് ഉള്ളത്. തിരുവനന്തപുരം തൈക്കാട് സ്വദേശിനി ഐശ്വര്യയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സഞ്ജിത്തിനെ കൊട്ടാരക്കര സബ് ജയിലിലേക്കും റിമാൻഡ് ചെയ്തു.