
മനാമ: ബഹ്‌റൈനിലെ പ്രവാസിയും കോട്ടയം അയ്മനം സ്വദേശിയുമായ ബിനോ വര്‍ഗീസ്(58) ബഹ്‌റൈനില്‍ നിര്യാതനായി. ഹൃദയാഘാതമാണ് മരണ കാരണമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. ഗള്‍ഫ് അലുമിനിയം റോളിങ്ങ് മില്‍ ജീവനക്കാരനായിരുന്നു ബിനോ വര്‍ഗീസ്.
മൃതദേഹം നാട്ടിലെത്തിച്ച ശേഷം സംസ്‌കരിക്കും. ഇതിനുള്ള ക്രമീകരണങ്ങള്‍ സുഹൃത്തുക്കളുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തില്‍ നടന്നുവരികയാണ്.