രോഗങ്ങളെ ഭയക്കാതെ വിലക്കുറവിൽ തെരുവോരങ്ങളിൽ നിന്നും ഭക്ഷണം കഴിയ്ക്കാം ; വരുന്നൂ കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ
സ്വന്തം ലേഖകൻ:
തിരുവനന്തപുരം: രോഗങ്ങളെ ഭയക്കാതെ ഇനി തെരുവോരങ്ങളിൽ ഭക്ഷണം കഴിയ്ക്കാം . കൊതിയൂറും വിഭവങ്ങളുമായി സർക്കാർവക തട്ടുകടകൾ വരുന്നൂ. വൃത്തിയുള്ള സാഹചര്യങ്ങളിൽ തെരുവോര ഭക്ഷണം നൽകുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ ആദ്യത്തെ സർക്കാർ തെരുവോര ഭക്ഷണ ശാല ആലപ്പുഴയിൽ ആയിരിക്കും ആരംഭിക്കുക. നടപടി വേഗത്തിലാക്കാൻ ചീഫ് സെക്രട്ടറി ആലപ്പുഴ കളക്ടർക്കു കത്തയയ്ക്കും.
വിലകുറച്ചു ഭക്ഷണം കൊടുക്കുകന്നതിലുടെ വരുന്ന സഞ്ചരികളിലേക്കു കുടി ആണ് സർക്കാർ നോട്ടം ഇടുന്നത്.
ആലപ്പുഴയ്ക്കുശേഷം ശംഖുംമുഖം, ഫോർട്ട്കൊച്ചി എന്നിവിടങ്ങളിലും തട്ടുകടകൾ ആരംഭിക്കും. ഇതിനുപുറമെ വർക്കലയിൽ മാതൃകാ തെരുവോര ഭക്ഷണ ഹബ് സ്ഥാപിക്കാനും നടപടി ഉടൻ ഉണ്ടാകും.
ഫ് സെക്രട്ടറി ടോം ജോസിന്റെ മുഖ്യ നേതൃത്വത്തിൽ നടന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാനതല ഉപദേശകസമിതിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൃത്യമായ മാലിന്യസംസ്കരണ സംവിധാനങ്ങളും സജ്ജമാക്കിയാകും ഇത്തരം കേന്ദ്രം പ്രവർത്തിക്കുക എന്നും അറിയിച്ചു. ഇതിനായി കുടുംബശ്രീ പ്രവർത്തകരെ നിയമിക്കുക.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഭക്ഷ്യസുരക്ഷാ മാനദണ്ഡം കൃത്യമായി പാലിക്കുന്ന കടകൾക്കും ഹോട്ടലുകൾക്കും ‘ വാങ്ങാൻ സുരക്ഷിതം, കഴിക്കാൻ സുരക്ഷിതം’ എന്ന സർട്ടിഫിക്കറ്റ് ഭക്ഷ്യസുരക്ഷാ വകുപ്പ് നൽകും. ഇത് മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്നതോടെ ജനങ്ങൾക്ക് ഈ വിവരങ്ങൾ ലഭിക്കും. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ ലഭിക്കും.ഭക്ഷണരംഗത്ത് പ്രവർത്തിക്കുന്ന കുടുംബശ്രീ സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം ആക്കുവാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു.