video
play-sharp-fill

ബത്തേരിയിൽ സദാചാര ഗുണ്ടകൾ യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു

ബത്തേരിയിൽ സദാചാര ഗുണ്ടകൾ യുവാവിനെ നഗ്നനാക്കി മർദ്ദിച്ചു

Spread the love

 

സ്വന്തം ലേഖിക

ബത്തേരി: സുൽത്താൻ ബത്തേരിയിൽ സദാചാര ഗുണ്ടകളുടെ വിളയാട്ടം. സീസിയിലുള്ള ഒരു വീടിനു സമീപം കഴിഞ്ഞ ദിവസം രാത്രി ഒൻപതോടെയാണ് സംഭവം.വാകേരി സ്വദേശി സത്യപ്രസാദിനാണ് മർദനമേറ്റത്.

നാലു പേർ ചേർന്നു മുഖത്തും പുറത്തും മർദിച്ചെന്നും ചവിട്ടിയെന്നുമാണ് പരാതി. ഇടതു കൈമുട്ടിന്റെ കുഴ തെറ്റിയിട്ടുണ്ട്.ഒരാൾ ഫോണിൽ വിളിച്ചിട്ടാണ് താനവിടെ ചെന്നതെന്നാണ് യുവാവ് പൊലീസിന് മൊഴി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവാവിനെ പൂർണ നഗ്നനാക്കി കൈകൾ ബന്ധിച്ച ശേഷം നിലത്തിട്ടു ചവിട്ടുകയായിരുന്നു. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.

സദാചാര ഗുണ്ടകൾ യുവാവിനെ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു പരുക്കേൽപിക്കുക ആയിരുന്നു. സംഭവത്തിൽ നാലു പേർക്കെതിരെ ബത്തേരി പൊലീസ് കേസെടുത്തു.