
ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു ; രണ്ട് പേരുടെ നില അതീവ ഗുരുതരം
സ്വന്തം ലേഖകൻ
അടിമാലി: ബൈസണ്‍വാലി മുട്ടുകാട്ടില്‍ തൊഴിലാളികളുമായി വന്ന ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു. അപകടത്തിൽ ഏഴ് പേര്‍ക്ക് പരിക്ക്. ഞായറാഴ്ച രാവിലെ 8.30 മണിയോടെ മുട്ടുകാട് പള്ളിയുടെ സമീപത്താണ് അപകടം. മരിച്ചവരില്‍ ഒരാള്‍ സ്ത്രീയാണ്. രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്. ഇവരെ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ജീപ്പ് അമിതവേഗതയിൽ ആയിരുന്നുവെന്നു സമീപവാസികൾ പറഞ്ഞു.
സുര്യനെല്ലിയില്‍ നിന്നും മട്ടകാട്ടിലെ ഏലത്തോട്ടത്തിലേക്ക് ജോലിക്കായി കൊണ്ടുവരും വഴിയാണ് അപകടം നടന്നത്
മരിച്ച സ്ത്രിയുടെ മൃതദേഹം രാജകുമാരി സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍. ശാന്തന്‍പാറ പൊലീസ് നാട്ടുക്കാരോയും കുട്ടി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
Third Eye News Live
0
Tags :