play-sharp-fill
വിവിധ ബ്രീഡ്കളിൽ ഉള്ള നായ്ക്കളെ പരിചയപ്പെടുത്തി നാഗമ്പടത്ത് ഡോഗ് ഷോ: നായ്ക്കളെയും നായ്ക്കളുടെ പരിചരണ രീതികളും പരിചയപ്പെടാം: നായ്ക്കളുടെ ഭക്ഷണവും മരുന്നുകളുമായി സ്റ്റാളുകളും

വിവിധ ബ്രീഡ്കളിൽ ഉള്ള നായ്ക്കളെ പരിചയപ്പെടുത്തി നാഗമ്പടത്ത് ഡോഗ് ഷോ: നായ്ക്കളെയും നായ്ക്കളുടെ പരിചരണ രീതികളും പരിചയപ്പെടാം: നായ്ക്കളുടെ ഭക്ഷണവും മരുന്നുകളുമായി സ്റ്റാളുകളും

സ്വന്തം ലേഖകൻ

കോട്ടയം: വിവിധ ബ്രീഡുകളിലുള്ള നായ്ക്കളെ പരിചയപ്പെടാനും അടുത്തറിയാനും അവസരം ഒരുക്കി നാഗമ്പടം മൈതാനത്ത് ശ്വാനമേള പുരോഗമിക്കുന്നു. ഞായറാഴ്ച വൈകിട്ട് ഏഴുമണി വരെയാണ് കെന്നൽ ക്ലബിന്റെ നേതൃത്വത്തിലുള്ള ശ്വാനമേളയും പ്രദർശനവും നടക്കുന്നത്.

കേരളത്തിലും പുറത്തുമുള്ള വിവിധ സ്ഥലങ്ങളിൽ നിന്ന് 150ലേറെ ഇനത്തിൽപ്പെട്ട നായ്ക്കളാണ് ശ്വാന മേളയ്ക്ക് നാഗമ്പടത്ത് എത്തിയിരിക്കുന്നത്. പതിനായിരം മുതൽ രണ്ടു ലക്ഷം രൂപ വരെ വിലയുള്ള നൂറുകണക്കിന് നായ്ക്കൾ ഇവിടെ എത്തിയിട്ടുണ്ട്. മേളയുടെ ഭാഗമായി ആയി ക്രമീകരണങ്ങളാണ് നാഗമ്പടത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നായ്ക്കളെ അടുത്തറിയാനും ഭക്ഷണരീതികൾ പരിചയപ്പെടാനും ആരോഗ്യം വ്യായാമം അടക്കം ഉള്ള കാര്യങ്ങൾ മനസ്സിലാക്കാനുമുള്ള വേദി കൂടിയാണ് ശ്വാന പ്രദർശനം. നായ്ക്കൾക്കും പരിശീലകർക്കുമായി വിവിധ മത്സരങ്ങളും ക്രമീകരിച്ചിട്ടുണ്ട്. ലാബ്രഡോർ ,ജെർമ്മൻ ഷെപ്പേർഡ് , ഡോബർമാൻ , പോമറേനിയൻ , സൈബീരിയൻ ഹസ്കി , ഷിവാവ് എന്നിങ്ങനെ വിവിധ ഇനം നായ്ക്കളാണ് പ്രദർശനത്തിന് എത്തിയിരിക്കുന്നത്.

അനുപമ തീയറ്ററിന് എതിർവശം ഓൾഡ് മാർക്കറ്റ് റോഡിൽ പ്രവർത്തിക്കുന്ന 4 പൗ വിന്റെ നേതൃത്വത്തിൽ നായ്ക്കളുടെ ഭക്ഷണവും , അനുബന്ധ സാധനങ്ങളെയും പരിചയപ്പെടുത്തുന്ന സ്റ്റാളും പ്രവർത്തിക്കുന്നുണ്ട്. നൂറ് കണക്കിന് ആളുകളാണ് ഇവിടെ എത്തി നായ്ക്കളുടെ ഭക്ഷണം അടക്കമുള്ള കാര്യങ്ങൾ പരിചയപ്പെട്ട് മടങ്ങുന്നത്.

മത്സരങ്ങളിൽ വിജയികളാകുന്ന നായ്ക്കൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.