ആർ.എസ്.എസ് ശാഖകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നീക്കം ; ക്ഷേത്ര പരിസരങ്ങളിൽ ആയുധങ്ങൾ ഉപയോഗിച്ചോ അല്ലാതെയോ പരിശീലനം നടത്തിയാൽ ആറ് മാസം തടവും അല്ലെങ്കിൽ 5000 രൂപ പിഴയും
സ്വന്തം ലേഖകൻ
കോട്ടയം : സംസ്ഥാനത്തെ ആര്‍.എസ്.എസ് ശാഖകള്‍ നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കം. ഇതിനായി ദേവസ്വം ബോര്‍ഡ് ഉടമസ്ഥതയിലുള്ള അമ്പലങ്ങളുടെ പരിസരത്ത് ആയുധങ്ങള്‍ ഉപയോഗിച്ചോ ഇല്ലാതെയോ പരിശീലനം നടത്തിയാല്‍ ആറ് മാസം വരെ തടവോ 5000 രൂപ വരെ പിഴയോ നിര്‍ദേശിച്ചുകൊണ്ടുള്ള കരട് ബില്ല് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. നിലവില്‍ സംസ്ഥാനത്ത് ദേവസ്വത്തിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് നിയമം ബാധകമാവുക.
ഇതോടെ ആചാരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കല്ലാതെ ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്ര പരിസരവും വസ്തുവകകളും ഉപയോഗിക്കുവാന്‍ പാടുള്ളതല്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമലയിലെ ഭരണസംവിധാനം സംബന്ധിച്ച ഹര്‍ജി സുപ്രീം കോടതി പരിഗണിച്ചപ്പോളാണ് സംസ്ഥാന സര്‍ക്കാര്‍ കോടതി മുന്‍പാകെ കരട് ബില്ല് സമര്‍പ്പിച്ചത്. ജനുവരി ഏഴിന് തയ്യാറാക്കിയ ബില്‍ ശബരിമല സമരവും ലോക്സഭ തെരഞ്ഞെടുപ്പും മൂലം മാറ്റിച്ചിരുന്നു.