play-sharp-fill
നിന്റെ ഫോൺ താടാ..! രോഗവും ആൽഫാമേരിയും കാരുണ്യം കാട്ടാത്ത സജീഷിനോട് ഗുണ്ടായിസവുമായി പൊലീസും: സജീഷിന്റെ ഫോൺ പിടിച്ചു വാങ്ങി പാലാരിവട്ടം സ്റ്റേഷനിലെ പൊലീസുകാരൻ ഫെയ്‌സ്ബുക്കിൽ നിന്നും വാർത്തകൾ ബലമായി ഡിലീറ്റ് ചെയ്തു: നീതി തേടി സജീഷ് വീണ്ടും തേർഡ്‌ഐയ്ക്കു മുന്നിൽ

നിന്റെ ഫോൺ താടാ..! രോഗവും ആൽഫാമേരിയും കാരുണ്യം കാട്ടാത്ത സജീഷിനോട് ഗുണ്ടായിസവുമായി പൊലീസും: സജീഷിന്റെ ഫോൺ പിടിച്ചു വാങ്ങി പാലാരിവട്ടം സ്റ്റേഷനിലെ പൊലീസുകാരൻ ഫെയ്‌സ്ബുക്കിൽ നിന്നും വാർത്തകൾ ബലമായി ഡിലീറ്റ് ചെയ്തു: നീതി തേടി സജീഷ് വീണ്ടും തേർഡ്‌ഐയ്ക്കു മുന്നിൽ

തേർഡ് ഐ ബ്യൂറോ

കോട്ടയം: പാലാരിവട്ടത്തെ ആൽഫാമേരിയുടെ തട്ടിപ്പിനു വിധേയനായി രണ്ടു ലക്ഷം രൂപ നഷ്ടമായ സജീഷിനു നേരെ പൊലീസുകാരന്റെയും ഗുണ്ടായിസം. ആൽഫാമേരിയുടെ വക്കാലത്തുമായി സജീഷിന്റെ അടുത്തെത്തിയ പാലാരിവട്ടം പൊലീസ് സ്റ്റേഷനിലെ പൊലീസുകാരൻ രാജേഷ്, തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്തകൾ ഷെയർ ചെയ്തതിന് സജീഷിനെ ഭീഷണിപ്പെടുത്തി. വാർത്ത ഫെയ്സ്ബുക്കിൽ നിന്നും ഡിലിറ്റ് ചെയ്യാതെ പുറത്തുവിടില്ലന്ന് പറഞ്ഞാണ് ഭീഷണി പെടുത്തിയത്.തുടർന്ന് സജീഷിന്റെ മൊബൈൽ ഫോൺ ബലമായി പിടി്ച്ചു വാങ്ങിയ രാജേഷ് സജീഷിന്റെ ഫെയ്‌സ്ബുക്കിൽ കയറി പരിശോധിച്ചശേഷം, സജീഷ് ഷെയർ ചെയ്ത വാർത്തകളെല്ലാം ഡിലീറ്റ് ചെയ്യിക്കുകയായിരുന്നു.


അച്ഛന്റെ ചികിത്സയ്ക്കായി പണയം വയ്‌ക്കേണ്ടി വന്ന കിടപ്പാടം തിരികെപ്പിടിക്കാൻ വിദേശത്ത് ജോലി മോഹിച്ചെത്തിയ സജീഷ് എന്ന ചെറുപ്പക്കാരനെ ആൽഫാമേരി എന്ന കൺസൾട്ടൻസി സ്ഥാപനം കബളിപ്പിച്ച വാർത്ത കഴിഞ്ഞ ദിവസം തേർഡ് ഐ ന്യൂസ് ലൈവ് പുറത്ത് വിട്ടിരുന്നു. ഇതിനു പിന്നാലെ ആൽഫാമേരിയുടെ തട്ടിപ്പിന് ഇരയായതായി കാട്ടി നൂറ് കണക്കിന് ആളുകളാണ് തേർഡ് ഐ ന്യൂസ് ലൈവുമായി വാട്‌സ് അപ്പിലും സോഷ്യൽ മീഡിയയിലും നേരിട്ടും ബന്ധപ്പെട്ടിരിക്കുന്നത്. കണ്ണൂർ, കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ നിന്നെല്ലാം ആളുകൾ തട്ടിപ്പിന് ഇരയായത് സംബന്ധിച്ചുള്ള പരാതികളുമായി തേർഡ് ഐ ന്യൂസ് ലൈവിനെ ബന്ധപ്പെട്ട് പരാതി അറിയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനിടെയാണ് കഴിഞ്ഞ ദിവസം ആൽഫാമേരി ഗ്രൂപ്പ് സജീഷിനെ ഫോണിൽ ബന്ധപ്പെട്ട് ഒത്തു തീർപ്പിനു തയ്യാറാണ് എന്നറിയിച്ചത്. സജീഷിന്റെ കയ്യിൽ നിന്നും വാങ്ങിയ പണം തിരികെ നൽകാമെന്നും വെള്ളിയാഴ്ച ഓഫിസിൽ എത്തണമെന്നുമായിരുന്നു നിർദേശം. ഇത് അനുസരിച്ച് സജീഷ് കഴിഞ്ഞ ദിവസം ആൽഫാമേരിയുടെ ഓഫിസിൽ എത്തി. തുടർന്ന് ആൽഫാമേരി അധികൃതരുമായി സംസാരിച്ചു. എന്നാൽ, തേർഡ് ഐ ന്യൂസ് ലൈവ് പ്രസിദ്ധീകരിച്ച വാർത്ത ഡിലീറ്റ് ചെയ്‌തെങ്കിൽ മാത്രമേ പണം തിരികെ നൽകൂ എന്നായിരുന്നു ആൽഫാമേരി ഗ്രൂപ്പിന്റെ ആവശ്യം. ഇതിനായി സജീഷിന്റെ ഫോണിൽ നിന്നും ആൽഫാമേരിയുടെ മാനേജർ എന്ന് അവകാശപ്പെട്ടയാൾ വിളിക്കുയും ചെയ്തു.

എന്നാൽ, സജീഷിന് പണം തിരികെ കിട്ടാതെ വാർത്ത ഡിലീറ്റ് ചെയ്യില്ലെന്ന് തേർഡ് ഐ ന്യൂസ് ലൈവ് എഡിറ്റോറിയൽ ടീം നിലപാട് എടുത്തു. ഇതോടെ ആൽഫാമേരി ഗ്രൂപ്പ് 85,000 രൂപ ആദ്യ ഗഡുവായി നൽകാമെന്നറിയിച്ചു. എന്നാൽ, മുഴുവൻ തുകയും കിട്ടിയെന്ന് സജീഷ് അറിയിച്ച ശേഷം മാത്രമേ വാർത്ത പിൻവലിക്കൂ എന്നതായിരുന്നു തേർഡ് ഐ ന്യൂസ് ലൈവിന്റെ നിലപാട്. ഇതോടെ ആൽഫാ മേരി സംഘം തേർഡ് ഐ ന്യൂസ് ലൈവിനെതിരെ ഭീഷണിയുടെ സ്വരം പുറത്തെടുത്തു. വാർ്ത്ത ഡിലീറ്റ് ചെയ്യണമെന്ന് പാലാരിവട്ടം പൊലീസ് നിർദേശിച്ചിട്ടുണ്ടെന്നായിരുന്നു ആൽഫാ മേരിയുടെ മാനേജ്‌മെന്റിന്റെ നിലപാട്. ഇതോടെ പൊലീസ് സ്റ്റേഷനിൽ നിന്നും തേർഡ് ഐ  ന്യൂസ് എഡിറ്റോറിയൽ സംഘത്തെ വിളിക്കാൻ ആവശ്യപ്പെട്ടു. ഇതോടെ നവംബർ 30 നകം സജീഷിന്റെ പണം നൽകാമെന്ന് ആൽഫാ മേരി നിലപാട് സ്വീകരിച്ചു.

ഇതിന് ശേഷം ഓഫിസിൽ നിന്നും പുറത്തിറങ്ങിയ സജീഷ് നേരെ പോയത് പാലാരിവട്ടം പൊലീസ് സ്റ്റേഷനിലേയ്ക്കാണ്. ഇവിടെ വച്ചാണ് സജീഷിന്റെ ഫോൺ പിടിച്ചു വാങ്ങിയ രാജേഷ് , സജീഷ് ഫെയ്‌സ്ബുക്കിൽ ഷെയർ ചെയ്തിരുന്ന തേർഡ് ഐ ന്യൂസ് ലൈവിന്റെ വാർത്ത ഡിലീറ്റ് ചെയ്യിച്ചത്. തന്നെ ഭീഷണിപ്പെടുത്തി വാർത്ത ഡിലീറ്റ് ചെയ്യിക്കുകയും, അനധികൃതമായി ഫോൺ തട്ടിയെടുത്തതിനും, രാജേഷിന്റെയും ആൽഫാമേരിയുടെയും അവിശുദ്ധ ബന്ധത്തേക്കുറിച്ച് അന്വേഷിക്കണമെന്നും ഇയാളുടെ കോൾ ഡീറ്റയിൽസ് പരിശോധിക്കണമെന്നുമാവശ്യപ്പെട്ട്  മുഖ്യമന്ത്രിയ്ക്കും, സംസ്ഥാന പൊലീസ് മേധാവിയ്ക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് സജീഷ്.

പഴയ വാർത്ത ഇവിടെ വായിക്കാം – 

https://thirdeyenewslive.com/kerala-cheatkoi/