play-sharp-fill
ഗുഡ്സ് ഓട്ടോയിലെ ഓറഞ്ച് വില്പനയുടെ മറവിൽ  കഞ്ചാവും  വിദേശ മദ്യവും കച്ചവടം ; മധ്യവയസ്കൻ അറസ്റ്റിൽ

ഗുഡ്സ് ഓട്ടോയിലെ ഓറഞ്ച് വില്പനയുടെ മറവിൽ കഞ്ചാവും  വിദേശ മദ്യവും കച്ചവടം ; മധ്യവയസ്കൻ അറസ്റ്റിൽ

സ്വന്തം  ലേഖകൻ

മഞ്ചേരി: ഗുഡ്‌സ് ഔട്ടോയിലെ  ഓറഞ്ച് വില്പനയുടെ മറവിൽ ന മറയാക്കി കഞ്ചാവും വിദേശ മദ്യവും വിറ്റ മധ്യവയസ്കൻ എക്സൈസ് സംഘം പിടിയിൽ. നെല്ലിക്കുത്ത് മില്ലുംപടിയില്‍ കോട്ടക്കുത്ത് അബ്ദുല്‍ സലാമാണ് (48) എക്സൈസ് പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ.ജിനീഷും സംഘവും സലാമിന്‍റെ വീട്ടില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ എട്ട് കിലോ കഞ്ചാവും 108 കുപ്പി മാഹി നിര്‍മ്മിത വിദേശ മദ്യവും കണ്ടെടുത്തു.

എക്‌സൈസ് ഇന്‍റലിജലന്‍സ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണ്  ഇന്നലെ രാത്രി അധികൃതര്‍ അബ്ദുൽ സലാമിന്റെ  വീട്ടില്‍ മിന്നല്‍ പരിശോധന നടത്തിയത്. എക്സൈസ് സംഘം വീട് വളയുമ്പോള്‍ സലാം ചില്ലറ വില്പനക്കായുള്ള കഞ്ചാവ് പൊതികള്‍ തയാറാക്കുന്ന തിരക്കിലായിരുന്നു

വീട് വിശദമായി പരിശോധിച്ചതോടെയാണ് കട്ടിലിനടിയില്‍ ഒളിപ്പിച്ച നിലയില്‍ കേരളത്തില്‍ വില്പന നിരോധിച്ച മാഹി മദ്യത്തിന്‍റെ വന്‍ ശേഖരം കണ്ടെത്തിയത്.


കഞ്ചാവ് തൂക്കാന്‍ ഉപയോഗിക്കുന്ന ഇലക്‌ട്രോണിക് ത്രാസ്, പൊതിയാനുള്ള നൂറുകണക്കിന് പോളിത്തീന്‍ കവര്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. ഗുഡ്സ് ഓട്ടോയില്‍ ഓറഞ്ച് കച്ചവടം ചെയ്യുന്ന സലാം അതിന്‍റെ മറവിലാണ് കഞ്ചാവും മദ്യവും വില്‍പ്പന നടത്തിയിരുന്നതെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. ഗള്‍ഫില്‍ ജോലി ചെയ്യവെ ഉണ്ടായിരുന്ന ബന്ധങ്ങളാണ് മലയോര മേഖലയില്‍ മാഹി മദ്യ വില്പന നടത്താന്‍ ഇയാള്‍ക്ക് തുണയായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മദ്യ കച്ചവടം കൊഴുത്തത്തോടെ നാട്ടില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ ജോലി ഉപേക്ഷിച്ചു മദ്യക്കടത്തിലും കഞ്ചാവ് വില്പനയിലും സജീവമാവുകയായിരുന്നു. ലഹരി വില്‍പ്പന നാട്ടില്‍ നിന്ന് ദൂരെ ആയിരുന്നതിനാലും ചില്ലറ വില്പന നടത്താന്‍ സഹായികളെ ഉപയോഗിച്ചതിനാലും നാട്ടുകാര്‍ക്കിടയില്‍ ഓറഞ്ച് വില്‍പ്പനക്കാരനായി തുടര്‍ന്നു. ഏറെ നാളത്തെ നിരീക്ഷണത്തിലൂടെയാണ് ഇയാളുടെ വില്‍പ്പന രീതികള്‍ എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗം കണ്ടെത്തിയത്.

Tags :