video
play-sharp-fill
റോഡരുകിൽ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഓവർസിയർ പൊലീസ് പിടിയിൽ

റോഡരുകിൽ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഓവർസിയർ പൊലീസ് പിടിയിൽ

 

സ്വന്തം ലേഖകൻ

ഒറ്റപ്പാലം: റോഡരികില്‍ ചായക്കട നടത്തുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഒറ്റപ്പാലം പൊതുമരാമത്ത് നിരത്തുവിഭാഗം ഓവര്‍സിയറെ പൊലീസ് അറസ്റ്റ് ചെയ്തു . പാലക്കാട് കോട്ടായി പരുത്തിപ്പുള്ളി അയ്‌റോട്ടുപുരം ദിനേശിനെയാണ് (42) ഒറ്റപ്പാലം പൊലീസിന്റെ പിടിയിലായത്.

പറളി തേനൂര്‍ മുട്ടിക്കടവില്‍ ഷാഹുല്‍ ഹമീദ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അറസ്റ്റ് ചെയ്തത് . ലക്കിടി കിന്‍ഫ്ര പാര്‍ക്കിന് സമീപം ചായക്കട നടത്തുന്ന പരാതിക്കാരന്റെ മക്കളോട് പൊതുമരാമത്ത് എഞ്ചിനീയറാണെന്ന് പറഞ്ഞ് ഇയാള്‍ പണം ആവശ്യപ്പെടുകയായിരുന്നു . റോഡരികില്‍ കച്ചവടം നടത്താന്‍ സമ്മതിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് പണം ചോദിച്ചതെന്ന് യുവാവ് നല്‍കിയ പരാതിയില്‍ പറയുന്നു .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച വൈകീട്ട് കടയിലെത്തിയ ഇയാള്‍ 4000 രൂപ ചോദിച്ചു. പണം തരണമെങ്കില്‍ രസീത് വേണമെന്ന് ചായക്കടയിലുള്ളവര്‍ പറഞ്ഞതോടെ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇതിന് മുമ്പ് നാലുതവണയായി 500 രൂപ വീതം വാങ്ങിയിരുന്നുവെന്ന് ഷാഹുല്‍ ഹമീദ് പറഞ്ഞു.