വിദ്യാലയം പ്രതിഭകൾക്കൊപ്പം ഫോക് ലോർ അവാർഡ് ജേതാവ് തോട്ടം ശശിയെ ആദരിച്ചു

വിദ്യാലയം പ്രതിഭകൾക്കൊപ്പം ഫോക് ലോർ അവാർഡ് ജേതാവ് തോട്ടം ശശിയെ ആദരിച്ചു

സ്വന്തം ലേഖകൻ

തോട്ടയ്ക്കാട് : പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന വിദ്യാലയം പ്രതിഭകൾക്കൊപ്പം പദ്ധതിയോടനുബന്ധിച്ച് നാടൻ പാട്ട് കലാകാരൻ തോട്ടം ശശിയെ ഉമ്പിടി ഗവൺമന്റ് എച്ച് ഡബ്ല്യൂ എൽ പി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തിന്റെ വീട്ടിലെത്തി ആദരിച്ചു.

തുടർന്ന് തോട്ടം ശശിയുമായി വിദ്യാർത്ഥികൾ സംവദിച്ചു. പഴയ കാലത്ത് കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴുമൊക്കെ നാടൻ പാട്ടുകൾ പാടിയിരുന്നതിനേക്കുറിച്ചും, നാടൻ പാട്ടുകളുടെ പ്രാധാന്യത്തേക്കുറിച്ചുമെല്ലാം അദ്ദേഹം സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാടൻ പാട്ടുകൾ നമ്മുടെ ജീവിത ശൈലികളുമായി ബന്ധപ്പെട്ട പല സത്യങ്ങളുടേയും നേർക്കാഴ്ചയാണെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു.

സ്കൂൾ പ്രധാന അധ്യാപിക അനറ്റ് പോൾ, അധ്യാപകിമാരായ സജിത മോൾ കെ ആർ, ഭവ്യാ എസ് എന്നിവരും ആദരിക്കലിന് നേതൃത്വം നല്കി.