റോഡിന് നടുവിൽ ബസിട്ട് , ഗതാഗതം തടസപ്പെടുത്തി ഡ്രൈവറുടെ ഷോ: ഇനി ഷോ വേണ്ടെന്ന് മോട്ടോർ വാഹന വകുപ്പ് : ആവേ മരിയ ബസിന്റെ ഡ്രൈവറുടെ ലൈസൻസ് തെറിക്കും
സ്വന്തം ലേഖകൻ
കോട്ടയം: തൊട്ടാൽ പൊട്ടുന്ന വേഗത്തിൽ എറണാകുളം റൂട്ടിൽ പായുന്ന സ്വകാര്യ ബസുകളുടെ മിന്നൽ വേഗത്തിനും ഗുണ്ടായിസത്തിനും മോട്ടോർ വാഹന വകുപ്പിന്റെ കൂച്ചു വിലങ്ങ്. നടുറോഡിൽ ഷോ കാട്ടി ഗതാഗതം തടസ്സപ്പെടുത്തിയ ആവേ മരിയ ബസിന്റെ ഡ്രൈവർ വൈക്കം ഇലക് ക്കാട് ഇണ്ടംതുരുത്തിയിൽ അജീഷ് ബാബുവിന്റെ ലൈസൻസാണ് മോട്ടോർ വാഹന വകുപ്പ് സസ്പെന്റ് ചെയ്യാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായി ഡ്രൈവർക്ക് കാരണം കാണിക്കൽ നോട്ടീസും നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച എം.ജി സർവവകലാശാലയ്ക്കു മുന്നിൽ ബസ് കുറുകെയിട്ട് ഗതാഗത തടസമുണ്ടാക്കിയ കേസിലാണ് ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ആരംഭിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം വൈകിട്ട് ആറു മണിയോടെ യൂണിവേഴ്സിറ്റിയ്ക്കു മുന്നിലായിരുന്നു സംഭവങ്ങൾ. ഇരുബസുകൾ തമ്മിൽ സമയത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേമരിയ ബസിന്റെ ഡ്രൈവർ ബസ് റോഡിനു കുറുകെ ഇട്ടെന്നായിരുന്നു പരാതി.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് കേസെടുത്തതോടെ ഇന്നലെ ആദ്യ ട്രിപ്പ് സർവീസ് നടത്താൻ മോട്ടോർ വാഹന വകുപ്പ് തയ്യാറായില്ല. തുടർന്ന് വകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയതോടെ ജീവനക്കാരെ തന്നെ ബസ് മാറ്റി. വകുപ്പ് ശക്തമായ നടപടികളിലേയ്ക്കു കടന്നതോടെ ഡ്രൈവർ നേരിട്ട് വാഹരാകുകയായിരുന്നു.