നാല് മാസം മുൻപ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ചു : ശേഷം മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ചു ; ഭാര്യയുടെ പരാതിയെതുടർന്ന് ഒളിവിലായിരുന്ന ഭർത്താവിനെ പൊലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തു

metal prison bars with handcuffs on black background
Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

ഇടുക്കി: നാല് മാസം മുൻപ് പെൺമക്കളെ ഉപേക്ഷിച്ച് മറ്റൊരു പെൺകുട്ടിയുമായി ജീവിതം ആരംഭിച്ച പിതാവിനെ ദേവിക്കുളം പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൻദേവൻ കബനി ഗൂഡാർവിള എസ്റ്റേറ്റിൽ മാനില ഡിവിഷനിൽ താമസിക്കുന്ന ബാസ്റ്റിന്റെ മകൻ ആനന്ദ് ആണ് സ്വന്തം പെൺമക്കളെ ഉപേക്ഷിച്ച് നാട് വിട്ടത്.

ശേഷം തമിഴ്‌നാട് ഗൂഡലൂരിൽ മറ്റൊരു പെൺകുട്ടിയുമായി ജീവിതം തുടങ്ങുകയായിരുന്നു. സംഭവത്തിൽ ആനന്ദിന്റെ ഭാര്യ പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് ആനന്ദിനെ ദേവികുളം പൊലീസ് തേടിപിടിച്ച് അറസ്റ്റ് ചെയ്തത്. ശേഷം ഇയാളെ ജയിലിലടക്കുകയും ചെയ്തു. എസ്റ്റേറ്റിൽ താമസിക്കവെ അയൽവാസിയുടെ കൈ തല്ലിയൊടിച്ച കേസിൽ ഇയാൾ പ്രതിയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ ആനന്ദ് മുൻകൂർ ജാമ്യമെടുത്തെങ്കിലും കണ്ടീഷൻ ബെയിലിൽ ഇരിക്കവെയാണ് ആനന്ദ് തമിഴ്‌നാട്ടിലേക്ക് കടന്നത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരമാണ് ജെജെ ആക്ട് ചുമത്തിയത്. മക്കളെ ഉപേക്ഷിച്ചു പോകുന്ന മാതാപിതാക്കൾക്ക് ഇത് ഒരു പാഠമാണ് പോലീസിന്റെ നടപടിയെന്ന് മൂന്നാർ ഡിവൈഎസ്പി രമേഷ്‌കുമാർ പറഞ്ഞു.