ഈ സീസണും സംഘർഷഭരിതമാകുമോ..? മല ചവിട്ടാൻ ഉറപ്പിച്ച് ആക്ടിവിസ്റ്റുകൾ രംഗത്ത്: മലകയറാനെത്തുന്ന വനിതകളുടെ പട്ടിക ശേഖരിച്ച് പൊലീസ്

ഈ സീസണും സംഘർഷഭരിതമാകുമോ..? മല ചവിട്ടാൻ ഉറപ്പിച്ച് ആക്ടിവിസ്റ്റുകൾ രംഗത്ത്: മലകയറാനെത്തുന്ന വനിതകളുടെ പട്ടിക ശേഖരിച്ച് പൊലീസ്

സ്വന്തം ലേഖകൻ
തിരുവനന്തപുരം: ബിന്ദുവും, കനക ദുർഗയ്ക്കും മനീതി സംഘത്തിനും പിന്നാലെ മലകയറാൻ തയ്യാറെടുത്ത് കൂടുതൽ ആക്ടിവ്സ്റ്റുകൾ രംഗത്ത് എത്തിയേക്കുമെന്നു സൂചന.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനാണ് ഇതു സംബന്ധിച്ചു സൂചന ലഭിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ സംഘർഷം ഒഴിവാക്കുന്നതിനു പൊലീസ് അടിയന്തര ജാഗ്രത പുലർത്തുന്നുണ്ട്.
സ്ത്രീകൾ ആരെങ്കിലും മലകയറാൻ സന്നദ്ധത അറിയിച്ചെത്തിയാൽ സംഘർഷം ഒഴിവാക്കാൻ ഇവരെ പിൻതിരിപ്പിക്കുന്നതിനും പൊലീസ് ആലോചിക്കുന്നുണ്ട്.
ഇതോടെ ശബരിമലയിൽ സുരക്ഷ ശക്തമാക്കി. ഈ മാസം 16 നാണ് മണ്ഡല പൂജയ്ക്കായി നട തുറക്കുന്നത്. അന്ന് തന്നെ ശബരിമലയിൽ എത്തുമെന്നാണ് തൃപ്തി ദേശായി് മാദ്ധ്യമങ്ങളോട് പറഞ്ഞത്.
അതേ സമയം ഈ മണ്ഡല കാലത്ത് ശബരിമലയിലും , പരിസരത്തുമായി 10,017 പൊലീസ് ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിക്കാനാണ് തീരുമാനം. 45 യുവതികൾ ഇന്ന് വരെയുള്ള പൊലീസ് കണക്കനുസരിച്ച് ശബരിമലയിൽ എത്താൻ ഓൺലൈൻ വഴി ബുക്ക് ചെയ്തിട്ടുണ്ട് .
സംസ്ഥാനത്തിനകത്തും ,പുറത്ത് നിന്നുമുള്ള ചില സംഘടനകളിലെ യുവതികൾ ഇത്തവണയും ശബരിമലയിൽ എത്തുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
അഞ്ചു ഘട്ടങ്ങളിലായാണ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത് .നവംബർ 15 മുതൽ 30 വരെയുള്ള ഒന്നാം ഘട്ടത്തിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ, എരുമേലി, പത്തനംതിട്ട എന്നിവിടങ്ങളിലായി 2551 പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാചുമതല നിർവ്വഹിക്കുക.
നവംബർ 30 മുതൽ ഡിസംബർ 14 വരെയുളള രണ്ടാം ഘട്ടത്തിൽ 2539 പൊലീസ് ഉദ്യോഗസ്ഥരുണ്ടാകും. ഡിസംബർ 14 മുതൽ 29 വരെ 2992 പേരും ഡിസംബർ 29 മുതൽ ജനുവരി 16 വരെയുള്ള നാലാം ഘട്ടത്തിൽ 3077 പേരും ഡ്യൂട്ടിയിലുണ്ടാകും.