എക്സൈസിന്റെ നേതൃത്വത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു
സ്വന്തം ലേഖിക
പാലാ : രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മ വാർഷികാഘോഷങ്ങളുടെ ഭാഗമായി കേരള സർക്കാർ നടത്തുന്ന വിമുക്തി പദ്ധതിയുടെ 90 ദിന തീവ്രയത്‌ന ബോധവൽക്കരണ പരിപാടിയുമായി ബന്ധപ്പെട്ട് നവംബർ 14 ശിശുദിനത്തിൽ പാലാ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ നേതൃത്വത്തിൽ റേഞ്ച് പരിധിയിലെ ഹൈസ്‌കൂൾ ഹയർസെക്കൻഡറി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ സന്ദേശ ബാഡ്ജ് ധരിച്ചു.
തുടർന്ന് ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് വിദ്യാർത്ഥികൾ പ്രതിജ്ഞയെടുക്കുകയും ചെയ്തു.നാളത്തെ കേരളം ലഹരിമുക്ത നവകേരളം എന്നതാണ് തീവ്രയത്‌ന പരിപാടിയുടെ മുഖ്യ സന്ദേശം .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബുധനാഴ്ച എക്‌സൈസ് ഉദ്യോഗസ്ഥർ എല്ലാ സ്‌കൂളുകളിലും എത്തി ബാഡ്ജ് കൈമാറുകയും ശിശുദിന ദിവസം സ്‌കൂളുകളിൽ എത്തി ബാഡ്ജ് ധാരണത്തിൽ പങ്കാളികളാവുകയും ചെയ്തു.എക്‌സൈസ് ഇൻസ്‌പെക്ടർ കെ ബി ബിനു, അസി. ഇൻസ്പക്ടർ അനിൽകുമാർ കെ. എസ്, പ്രിവന്റീവ് ഓഫീസർ ബാബു മാത്യു എന്നിവർ നേതൃത്വം നല്കി.