video
play-sharp-fill
ശബരിമല സ്ത്രീപ്രവേശനം : വിധി ഭാഗികമായെങ്കിലും വിജയം, ശബരിമലയിൽ സ്ത്രീകളെത്തിയാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കും ; രാഹുൽ ഈശ്വർ

ശബരിമല സ്ത്രീപ്രവേശനം : വിധി ഭാഗികമായെങ്കിലും വിജയം, ശബരിമലയിൽ സ്ത്രീകളെത്തിയാൽ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കും ; രാഹുൽ ഈശ്വർ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധി തങ്ങൾക്ക് ലഭിച്ച വിജയമാണെന്ന് അയ്യപ്പ ധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വർ . സുപ്രീം കോടതി വിധി തങ്ങൾ അഭിമാനിക്കുന്നു. സംസ്ഥാന സർക്കാർ സുപ്രീം കോടതി വിധി മാനിക്കണമെന്നും യുവതികൾ പ്രവേശനത്തിന് എത്തിയാൽ അനുവദിക്കരിക്കരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ശബരിമല കേസിലെ 2018 ലെ വിധി പുനഃപരിശോധിക്കേണ്ട എന്നതാണ് സുപ്രീം കോടതി വിധിയെങ്കിൽ ജല്ലിക്കെട്ട് മാതൃകയിൽ പളളിക്കെട്ട് പ്രതിഷേധം നടത്തുമെന്ന് വിധിക്ക് മുൻപ് രാഹുൽ ഈശ്വർ പറഞ്ഞിരുന്നു.

വിവിധ മതങ്ങളോട് ചേർത്തുകൊണ്ട് വിധി പുനപരിശോധിക്കുന്നതിനോട് എതിർപ്പില്ല. പാർസി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുമായി സഹകരിച്ച് വിശ്വാസസംരക്ഷണത്തിനായുള്ള പോരാട്ടം മുൻപോട്ട് കൊണ്ടുപോവും. നാളെ മുതൽ ശബരിമലയിൽ പ്രാർഥന യജ്ഞങ്ങൾ ആരംഭിക്കുമെന്നും രാഹുൽ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപുണ്ടായതുപോലെ ഇത്തവണ ശബരിമലപ്രവേശനത്തിനായി സ്ത്രീകൾ എത്തിയാൽ ഞങ്ങൾ ഗാന്ധിയൻ മാർഗത്തിൽ പ്രതിരോധിക്കും. അക്രമങ്ങൾ ഉൾപ്പെടെ കഴിഞ്ഞ തവണ ഞങ്ങളുടെ ഭാഗത്ത് നിന്നും കുറച്ച് തെറ്റുകൾ വന്നു, ഇത്തവണ അത് തിരുത്തിക്കൊണ്ട് ആവശ്യമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും രാഹുൽ പറഞ്ഞു.