വ്യാജ അക്കൗണ്ടുകൾ : 5.4 ബില്ല്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഫേസ് ബുക്ക് ; 11. 6 ദശലക്ഷം പോസ്റ്റുകളും ഡിലീറ്റ് ചെയ്തു

വ്യാജ അക്കൗണ്ടുകൾ : 5.4 ബില്ല്യൺ അക്കൗണ്ടുകൾ നീക്കം ചെയ്ത് ഫേസ് ബുക്ക് ; 11. 6 ദശലക്ഷം പോസ്റ്റുകളും ഡിലീറ്റ് ചെയ്തു

 

സ്വന്തം ലേഖിക

ന്യൂയോർക്ക് : ഈ വർഷം നീക്കം ചെയ്ത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത് വിട്ട് ഫേസ്ബുക്. ജനുവരി മുതൽ ഇതുവരെ 5.4 ബില്ല്യൺ വ്യാജ അക്കൗണ്ടുകൾ നീക്കം ചെയ്തുവെന്നാണ് റിപ്പോർട്ട്.

ഫേസ്ബുക്ക് പുറത്തുവിട്ട ട്രാൻസ്പരൻസി റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ പറയുന്നത്. കഴിഞ്ഞ വർഷമിത് 2 ബില്ല്യൺ ആയിരുന്നു. ഈ കൊല്ലത്തെ മാർച്ച് മാർച്ചുവരെയുള്ള ആദ്യപാദത്തിൽ ഫേസ്ബുക്ക് 2 ബില്ല്യൺ അക്കൗണ്ടുകളാണ് നീക്കം ചെയ്തത്. അടുത്ത പാദത്തിൽ ഇത് 1.5 ബില്ല്യൺ ആക്കൗണ്ടുകളായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം പാദത്തിൽ ഇത് 1.7 ബില്ല്യൺ അക്കൗണ്ടുകളായി ഉയർന്നു. അതേസമയം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകളും, കുട്ടികളുടെ പോൺ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളുംനീക്കം ചെയ്തിട്ടുണ്ട്.

2020 അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫേസ്ബുക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിൽ വ്യാജവിവരങ്ങളും , വാർത്തകളും ധാരാളമായി പ്രതീക്ഷിക്കാം എന്നാണ് സൈബർ സുരക്ഷ വൃത്തങ്ങൾ പറയുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ് ഫേ സ്ബുക്കിന്റെ വലിയ ഫേക്ക് അക്കൗണ്ട് വേട്ട എന്നാണ് സൂചന.

Tags :