മോദി സർക്കാരിന് ആശ്വസിക്കാം ; റഫാൽ പുനഃപരിശോധനാ ഹർജികൾ സുപ്രീം കോടതി തള്ളി
സ്വന്തം ലേഖൻ
ന്യൂഡൽഹി : മോദി സർക്കാരിന് ആശ്വസിക്കാം. റഫാൽ പുനപ്പരിശോധനാ ഹർജികൾ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് മോദി സർക്കാരിന് ആശ്വസിക്കാം ; റഫാൽ പുനഃപരിശോധനാ ഹർജി സുപ്രീം കോടതി തള്ളി. ഹർജിയിൽ പുനഃപരിശോധന ആവശ്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി. എന്നാൽ രാഹുൽ ഗാന്ധി കോടതിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ച സംഭവത്തിൽ നടപടിയെടുക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. മുതിർന്ന രാഷ്ട്രീയ നേതാവ് ഇത്തരത്തിൽ ചെയ്യരുതായിരുന്നുവെന്നും അത് നിർഭാഗ്യകരമാണെന്നും കോടതി നിരീക്ഷിച്ചു.
ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനിൽ നിന്ന് 36 റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാനുള്ള കരാറാണ് വിവാദമായത്. ഇടപാടിൽ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. എന്നാൽ എല്ലാ ആരോപണങ്ങളും തള്ളിയ സുപ്രീംകോടതി കേന്ദ്രസർക്കാരിന് ഇടപാടുമായി മുന്നോട്ടുപോകുന്നതിൽ പ്രശ്‌നമില്ലെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഉത്തരവിട്ടിരുന്നു. ഈ വിധി ശരിവയ്ക്കുകയും റിവ്യൂ ഹർജികൾ തള്ളുകയുമാണ് സുപ്രീംകോടതി ഇപ്പോൾ ചെയ്തിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനെതിരെ മുൻ കേന്ദ്രമന്ത്രിമാരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ എന്നിവരാണ് പുനപ്പരിശോധനാ ഹർജികൾ സമർപ്പിച്ചത്. വാദം കേൾക്കൽ മെയ് പത്തിന് പൂർത്തിയാക്കിയ സുപ്രീംകോടതി, വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, കെഎം ജോസഫ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കേസ് പരിഗണിച്ചത്.