video
play-sharp-fill
ധർമ്മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യം

ധർമ്മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യം

സ്വന്തം ലേഖകൻ

ചങ്ങനാശ്ശേരി:ധർമ്മാചാര്യ സഭ കാലഘട്ടത്തിന്റെ ആവശ്യമായി വന്നിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്നു പോകുന്നത്.ആചാര്യന്മാർ ധർമ്മാചാരങ്ങളുടെ ശാസ്ത്രീയത സമൂഹത്തിൽ എത്തിക്കേണ്ടതിന്റെ പ്രാധാന്യം ധർമ്മാചാര്യ സഭ ഏറ്റെടുക്കണമെന്ന് ചിന്മയാ മിഷൻ കേരളാ ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി പറഞ്ഞു.

പുതുമന ഗണപതി ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ആചാര്യ സഭ ഉദ്ഘാനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്വാമി. സ്വാതന്ത്രമാണ് സനാതന ധർമ്മത്തിന്റെ ശ്രേഷ്ഠത, മാർഗ്ഗദർശ്ശനം യധോവിധം സമൂഷത്തിൽ എത്തേണ്ട സമയം യഥോചിതം എത്തേണ്ടത് അത്യാവശ്യമാണ്. മനുഷ്യജീവിതത്തിനു ആദ്ധ്യാത്മികമായി ഒരു ലക്ഷ്യമുണ്ട് ആ ലക്ഷ്യത്തിലേയ്ക്ക് എത്തിയ്ക്കുന്നതിനും ദിശാ ബോധം കിട്ടുന്നതിനും ധർമ്മാചാര്യ സഭയ്ക്കു കഴിയണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിപ്ലമല്ല പരിണാമമാണ് നമുക്ക് ആവശ്യം.കുട്ടികളെ സംവാദങ്ങളിലൂടെ അവർക്കു മനസ്സിലാകുന്ന തലത്തിൽ ധർമ്മാനുഷ്ഠാനങ്ങളെ പറഞ്ഞു കൊടുക്കാൻ കഴിയണം.കുടുംബ ഭദ്രതയുടെ പ്രാധാന്യം നമുക്ക് യുവതലമുറയിൽ എത്തിയ്ക്കുവാൻ കഴിയണംമെന്നും സ്വാമി വിവിക്താനന്ദ പറഞ്ഞു.

ശബരിമല റിട്ട്, റിവ്യൂ ഹർജികൾ വിധി വരാനിരിക്കെ കിംവദന്തികളിൽ വശംവദരാകാതെ വിശ്വാസ സമൂഹം പ്രാർത്ഥനാ നിരതരായിരിക്കണമെന്ന് പന്തളം കൊട്ടാരം നിർവ്വാഹ സംഘം സെക്രട്ടറി നാരായണ വർമ്മ പറഞ്ഞു.വിശ്വാസത്തെയും ആചാര്യങ്ങളെ തകർക്കുന്ന ഏതു നടപടിയും ശക്തിയോടു കൂടി പ്രതികരിക്കുവാൻ ധർമ്മാചാര്യ സഭക്ക് കഴിയണമെന്ന് അദ്ദേഹം പറഞ്ഞു.

സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ അദ്ധ്യക്ഷത വഹിച്ചു.സ്വാമി സത്സ്വരൂപാനന്ദ സരസ്വതി,ശബരിമല മുൻ മേൽശാന്തി എസ്.ഇ.ശങ്കരൻ നമ്പൂതിരി, പുതുമന മഹേശ്വരൻ നമ്പൂതിരി, സ്വാമി ഋതംബരാനന്ദ, സംഘാടക സമിതി കൺവീനർ രാജേഷ് നട്ടാശേരി, ജയപ്രകാശ്, പി.സി.ഗിരീഷ് കുമാർ, ജി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. സുബ്രഹ്മണ്യൻ മൂസത് (ബ്രാഹ്മണ സഭ സ്റ്റേറ്റ് കോർഡിനേറ്റർ) മനു നമ്പൂതിരി(മുൻ മാളികപ്പുറം മേൽശാന്തി), എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, കുമരകം ഗോപാലൻ തന്ത്രി, ഗണപതി നമ്പൂതിരി, സ്വാമി വിജയബോധാനന്ദ തീർത്ഥപാദർ, എൻ.പി.ആചാരി തലവൂർ

സജ്ഞീവൻ (തന്ത്രശാസ്ത്ര പ്രചാരണ സഭ) ജയശങ്കർ മണക്കാട്ട് (ജ്യോതിഷ വിചാർ സംഘം സംസ്ഥാന ഉപാദ്ധ്യക്ഷൻ), എളങ്ങള്ളൂർ കൃഷ്ണൻ നമ്പൂതിരി(വൈദിക പരിഷത്ത് ജനറൽ സെക്രട്ടറി) ,എം.എം.സന്തോഷ്( ശുഭാനന്ദാശ്രമം) സ്വാമി ശിവാനന്ദ തീർത്ഥ, സ്വാമി സച്ചിദാനന്ദ സരസ്വതി, ബിന്ദു മോഹൻ(മഹിളാ ഐക്യവേദി), കെ.ആർ.ഉണ്ണികൃഷ്ണൻ(വി.എച്ച്.പി) എ.ശ്രീധരൻ(ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി) പി.എൻ.ബാലകൃഷ്ണൻ(ക്ഷേത്ര സംരക്ഷണ സമിതി) വി.റ്റി.രാജു, മനോജ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.

നെടുംകുന്നം മോഹൻദാസിന്റെ മംഗളവാദ്യ കച്ചേരിയോടെ ആചാര്യ സഭ തുടങ്ങിയത്.