play-sharp-fill
“ഒരു വടക്കൻ പെണ്ണ് ” പൂർത്തിയായി

“ഒരു വടക്കൻ പെണ്ണ് ” പൂർത്തിയായി

അജയ് തുണ്ടത്തിൽ
മനുഷ്യസമൂഹം ഏറ്റവുമധികം ഭയക്കുന്ന മഹാവിപത്തിന്റെ കാണാപ്പുറങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ചിത്രമാണ് ” ഒരു വടക്കൻ പെണ്ണ് ” സുന്ദരിയായ തുളസിയുടെ ജീവിതയാത്രയിൽ കടന്നു വരുന്ന മൂന്ന് പുരുഷന്മാർ സൃഷ്ടിക്കുന്ന ചലനങ്ങളാണ് ചിത്രത്തിന്റെ മുഖ്യ ഇതിവൃത്തം. ഒത്തിരി സ്നേഹിച്ച ഭർത്താവ് ചന്ദ്രൻ , ആംബുലൻസ് ഡ്രൈവർ ശിവൻ, നിഷ്ക്കളങ്ക യുവാവ് നന്ദൻ എന്നിവരാണവർ.
വിജയ് ബാബു, ഗാഥ, ശ്രീജിത്ത് രവി, ഇർഷാദ്, സോനനായർ, അജയഘോഷ്, അഞ്ജലി നായർ, ഐശ്വര്യ, നിൻസി സേവ്യർ, ആറ്റുകാൽ തമ്പി , മനീഷ ജയ്സിംഗ്, സുമേഷ് തച്ചനാടൻ, രഞ്ജിത്ത് തോന്നയ്ക്കൽ, അനിൽ കൂവളശ്ശേരി, ശ്യാം ചാത്തന്നൂർ, വിനോദ് നമ്പൂതിരി ചങ്ങനാശ്ശേരി, മനു ചിറയിൻകീഴ്, ഷാജി തോന്നയ്ക്കൽ എന്നിവർ അഭിനയിക്കുന്നു.
ബാനർ – ജാംസ് ഫിലിംഹൗസ് , രചന, സംവിധാനം -ഇർഷാദ് ഹമീദ് , നിർമ്മാണം – റെമി റഹ്മാൻ , ഛായാഗ്രഹണം -ഹാരിസ് അബ്ദുള്ള , ഗാനരചന – രാജീവ് ആലുങ്കൽ , എസ് എസ് ബിജു, വിജയൻ വേള മാനൂർ,  സംഗീതം – അജയ് സരിഗമ ,ബിനു ചാത്തനൂർ,ആലാപനം -ജി വേണുഗോപാൽ, ജാസി ഗിഫ്റ്റ്, സരിത രാജീവ്, അർച്ചന പ്രകാശ് ,പി ആർ ഓ അജയ് തുണ്ടത്തിൽ.