play-sharp-fill
ശബരിമലയിൽ യുവതികൾ കയറണോ: സുപ്രീം കോടതി വിധി വ്യാഴാഴ്ച; പുനപരിശോധനാ ഹർജിയിൽ വിധി രാവിലെ 10.30 ന്

ശബരിമലയിൽ യുവതികൾ കയറണോ: സുപ്രീം കോടതി വിധി വ്യാഴാഴ്ച; പുനപരിശോധനാ ഹർജിയിൽ വിധി രാവിലെ 10.30 ന്

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്കു കയറാം എന്ന സുപ്രീം കോടതി വിധിയ്‌ക്കെതിരെ വിവിധ സംഘടനകൾ നൽകിയ പുനപരിശോധനാ ഹർജി പരിഗണിക്കണമോ വേണ്ടയോ എന്ന് വ്യാഴാഴ്ച സുപ്രീം കോടതി വിധി പറയും.

അയോധ്യക്കേസിൽ വിധി പറഞ്ഞ ഇതേ ഭരണഘടനാ ബഞ്ച് തന്നെയാണ് കേസിൽ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ് സർവീസിൽ നിന്നും വിരമിക്കുന്നതിനു തൊട്ടുമുമ്പ് അവസാനമായി വിധി പറയുന്ന കേസുകളിൽ ഒന്നാണ് ശബരിമലയിലെ യുവതി പ്രവേശനക്കേസ്. ഫെബ്രുവരി ആറിനാണ് സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് കേസിൽ മണിക്കൂറുകളോളം വാദം കേട്ടത്. ചീഫ് ജസ്റ്റിസ് രഞ്ചൻ ഗോഗോയ്, ഡി.വൈ ചന്ദ്രചൂഡ്, ഇന്ദു മൽഹോത്ര, രോഹിൻഡൻ നരിമാൻ, എ.എം ഡാൻഡൽക്കർ എന്നിവർ അടങ്ങുന്ന ബെ്്ഞ്ചാണ് കേസ് കേൾക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലവിൽ 65 പരാതികളാണ് സുപ്രീം കോടതിയ്ക്കു മുന്നിലുള്ളത്. ഇതിൽ 56 എണ്ണം എ്ണ്ണം റിവ്യു പെറ്റീഷനുകളും, നാല് എണ്ണം റിട്ട് പെറ്റീഷനുമാണ്. പ്ത്തിനും അൻപതിനും ഇടയിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്നായിരുന്നു സുപ്രീം കോടതി വിധിച്ചിരുന്നത്. കഴിഞ്ഞ ഫെബ്രുവരി ആറിന് സുപ്രീം കോടതി പുനപരിശോധനാ ഹർജിയിൽ വാദം കേട്ട ശേഷം ഒൻപത് മാസത്തിനു ശേഷമാണ് ഇപ്പോൾ പുനപരിശോധനാ ഹർജി കോടതി പരിഗണിക്കുന്നത്.

അയോധ്യക്കേസിൽ നിർണ്ണായകമായ വിധി വന്ന സാഹചര്യത്തിലാണ് ശബരിമലക്കേസിലെ വിധി ഇപ്പോൾ വീണ്ടും ചർച്ചയായിരിക്കുന്നത്. അയോധ്യക്കേസിൽ വിശ്വാസത്തെ ഹനിയ്ക്കാതെയാണ് സുപ്രീം കോടതിയുടെ വിധി പുറത്തു വന്നിരിക്കുന്നത്. ഇത് ശബരിമല സ്ത്രീ പ്രവേശന വിഷയത്തിലും പ്രതിഫലിക്കും എന്നാണ സൂചന. 2018 സെപ്റ്റംബർ 28 നായിരുന്നു സുപ്രീം കോടതി ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാം എന്ന് ഉത്തരവിട്ടത്. ഇതേ തുടർന്ന് കേരളത്തിൽ കലാപത്തിനു തുല്യമായ സാഹചര്യമാണ് ഉണ്ടായത്.

പുനപരിശോധനാ ഹർജി കോടതി ഫയലിൽ സ്വീകരിക്കുകയും, വാദം കേൾക്കാൻ മാറ്റി വയ്ക്കുകയും ചെയ്താൽ സ്വാഭാവികമായും യുവതി പ്രവേശനത്തിന് സ്റ്റേ ലഭിക്കും. ഈ സാഹര്യമാണ് സംസ്ഥാന സർക്കാർ പ്രതീക്ഷിക്കുന്നത്. ഇത്തരം ഒരു സാഹചര്യം ഉടലെടുത്താൻ സംസ്ഥാന സർക്കാരിന് ഇത് ആശ്വാസം നൽകും. ശബരിമലയിൽ ക്രമസമാധാന പ്രശ്‌നം ഉണ്ടാകാനും, തീർത്ഥാടനത്തിനു ബുദ്ധിമുട്ടുണ്ടാകാനും സർക്കാർ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ തവണ ഉണ്ടായ അനിഷ്ട സംഭവങ്ങൾ ആവർത്തിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുമില്ല.

ഈ സാഹര്യത്തിൽ, പുനപരിശോധന ഹർജി തള്ളുകയാണെങ്കിൽ സർക്കാർ കടുത്ത പ്രതിസന്ധിയിലാകും. സുപ്രീം കോടതി വിധിയ്‌ക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന് ഉറപ്പാണ്. മണ്ഡലകാലം ആരംഭിക്കാൻ മൂന്നു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സുപ്രീം കോടതിയിൽ നിന്നും വിധി പുറത്തുവരാൻ ഇരിക്കുന്നത്. ഇത് സർക്കാരിന് ചില്ലറയൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഈ സാഹചര്യത്തിൽ ഏത് രീതിയിൽ മുന്നോട്ടു പോകണമെന്നാണ് സർക്കാർ ആലോചിക്കുന്നത്.

ശബരിമലയിൽ സുപ്രീം കോടതി വിധി വന്നതിനു പിന്നാലെ ആർഎസ്എസും ബിജെപിയും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. ഇതേ തുടർന്ന് ഇതിനെ പ്രതിരോധിക്കാൻ സർക്കാർ നവോദ്ധാന സംരക്ഷണ സമിതി രൂപീകരിച്ചു. തുടർന്നു കഴിഞ്ഞ വർഷം ജനുവരി ഒന്നിന് വനിതാ മതിൽ നിർമ്മിച്ചു. തുടർന്ന് പിറ്റേന്ന് തന്നെ ബിന്ദുവും കനകദൂർഗയും ശബരിമലയിൽ കയറുകയും ചെയ്തു.

എന്നാൽ, പുനപരിശോധനാ ഹർജിയിൽ അനൂകൂല വിധിയുണ്ടാകുമെന്നാണ് ഭക്തർ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷമുണ്ടായ വിധിയിൽ സ്റ്റേ ലഭിക്കുകയും, പുനപരിശോധനാ ഹർജി ഏഴംഗ ബഞ്ചിന് വിടുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത്തരത്തിൽ സ്റ്റേ ലഭിക്കാതെ ഇരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഡിനൻസ് ഇറക്കുമെന്നാണ് ഇപ്പോൾ വിശ്വസികൾ പ്രതീക്ഷിക്കുന്നത്. ഈ സാഹര്യത്തിൽ സുപ്രീം കോടതി വിധി എതിരായാൽ സമരം ആരംഭിക്കാനും ശബരിമല സംരക്ഷണ സമിതിയ്ക്കു വേണ്ടി രാഹുൽ ഈശ്വർ ആഹ്വാനം ചെയ്യുന്നു. നവംബർ 15 മുതൽ എല്ലാവരും ശബരിമലയിലേയ്ക്ക് എത്തണമെന്ന് ഭക്തരോട് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്യുന്നുമുണ്ട്.