video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025
Homeflashനീണ്ട കാത്തിരിപ്പിന് വിരാമം ; മുഖ്യമന്ത്രിക്ക് ഇനി പരാതി ഓൺലൈൻ ആയി നൽകാം ; 21...

നീണ്ട കാത്തിരിപ്പിന് വിരാമം ; മുഖ്യമന്ത്രിക്ക് ഇനി പരാതി ഓൺലൈൻ ആയി നൽകാം ; 21 ദിവസത്തിനുള്ളിൽ നടപടി ഉണ്ടാകും

Spread the love

 

സ്വന്തം ലേഖിക

തിരുവനന്തപുരം: നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമം. ഇനി മുതൽ ഓൺലൈനായി മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും പരാതികൾ അയക്കാം. www.cmo.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഇനി പരാതികൾ ഓൺലൈനായി നൽകാൻ സാധിക്കും. പന്ത്രണ്ടായിരത്തോളം സർക്കാർ ഓഫീസുകളെയാണ് ഈ ഓൺലൈൻ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത്.

ഓൺലൈൻ സംവിധാനം നിലവിൽ വരുന്നതോടെ പരാതി പരിഹാരവും ഇനി വേഗത്തിൽ നടക്കും. നിലവിൽ ശരാശരി 898 ദിവസം വരെയാണ് പരാതി പരിഹാരത്തിനായി എടുക്കാറുള്ളത്. പുതിയ സംവിധാനം വരുന്നതോടെ പരാതികൾ ഇരുപത്തിയൊന്ന് ദിവസത്തിനകം തീർപ്പാക്കാനാണ് ലക്ഷ്യം വെയ്ക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേപോലെ തന്നെ ദുരിതാശ്വാസ സഹായത്തിനായി
അപേക്ഷിച്ചാൽ 175 ദിവസം വരെ എടുത്താണ് ഫയലിൽ തീർപ്പുണ്ടാക്കുന്നത്. പുതിയ സംവിധാനം വരുന്നതോടെ ഇത് ഇരുപത്തിരണ്ട് ദിവസമായി കുറയുമെന്നും കരുതപ്പെടുന്നു.

ഓൺലൈനിലൂടെ പരാതി നൽകിയാൽ ഉടൻ പരാതിക്കാരന് അപേക്ഷാ നമ്പർ സഹിതമുള്ള വിവരങ്ങൾ എസ്എംഎസായി ലഭിക്കുകയും ചെയ്യും. ഈ നമ്ബർ ഉപയോഗിച്ച് പിന്നീട് തുടർവിവരങ്ങൾ അന്വേഷിക്കാനും സാധിക്കും.

പരാതിയിൽ തീർപ്പാകുന്നതുവരെ ഈ ഫയൽ ഓൺലൈൻ സംവിധാനത്തിൽ ഉണ്ടായിരിക്കും. 0471 2517297 എന്ന നമ്പറിലും 0471 155300 എന്ന ടോൾഫ്രീ നമ്ബറിലും വിവരങ്ങൾ അറിയാൻ സാധിക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments