ഉത്സവങ്ങളിൽ ആനകളെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം
സ്വന്തം ലേഖിക
തിരൂർ: മലപ്പുറത്ത് ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിന് നിയന്ത്രണം. രാവിലെ 11 മുതൽ വൈകീട്ട് നാലു മണി വരെ ആനകളെ എഴുന്നള്ളിക്കുന്നതും രജിസ്റ്റർ ചെയ്യാത്ത ആനകളെ ഉൾപ്പെടുത്തുന്നതിലുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് ഇക്കാര്യങ്ങൾക്ക് തീരുമാനമായത്. ആനകളെ എഴുന്നള്ളിപ്പിക്കുന്നതിന് ഉള്ള നിബന്ധനകകളും നിർധേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉത്സവങ്ങൾ നടക്കുന്നതിനുള്ള അപേക്ഷ ജില്ല മോണിറ്ററിങ് കമ്മിറ്റിയിൽ മൂന്ന് ദിവസം മുമ്പ് സമർപ്പിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഉത്സവങ്ങളിൽ അഞ്ചിലധികം ആനകളെ പങ്കെടുപ്പിക്കുന്നുണ്ടെങ്കിൽ ആന എഴുന്നള്ളിപ്പിനുള്ള അപേക്ഷ 30 ദിവസം മുമ്പ് കമ്മറ്റിയിൽ സമ്മർപ്പിച്ചിരിക്കണമെന്നും ഉത്സവക്കമ്മിറ്റിക്കാർ 25 ലക്ഷത്തിൽ കുറയാതെ പബ്ലിക് ലയബിലിറ്റി ഇൻഷുറൻസും എലിഫന്റ് സ്‌ക്വാഡിനെ ഏൽപ്പിക്കുന്നതിനായി 3000 രൂപയും ജില്ല മൃഗസംരക്ഷണ ഓഫീസിൽ ഒടുക്കി രസീത് കൈപ്പറ്റണമെന്നും യോഗത്തിൽ തീരുമാനിച്ചു.
യോഗത്തിൽ അസിസ്റ്റന്റ് കളക്ടർ രാജീവ് കുമാർ ചൗധരി, അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ എപി ഇംതിയാസ്, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ അയൂബ്, ചീഫ് വെറ്റിനറി ഓഫീസർ ഡോ. കെ ചന്ദ്രൻ, നിലമ്ബൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എഡി ശശിധരൻ, ജില്ലാ ഫയർഫോഴ്സ് പ്രതിനിധി മൂസ വടക്കേതിൽ, സബ് ഇൻസ്പക്ടർ കെ കുര്യൻ, കേരള എലഫന്റ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് ഷാജി പൈനാശ്ശേരി, ആനത്തൊഴിലാളി യൂണിയൻ സംഘം പ്രതിനിധി ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ആനയെ എഴുന്നള്ളിപ്പിച്ചുന്നതിനായി kcems.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈൻ മുഖേനയും അപേക്ഷ സമർപ്പിക്കാമെന്ന് അധികൃതർ അറിയിച്ചു.