ധർമ്മാചാര്യ സഭ നവംബർ 13 നു പുതുമന ഗണപതി ക്ഷേത്രത്തിൽ
സ്വന്തം ലേഖകൻ
കോട്ടയം: ഹിന്ദുമത വിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും വൈവിധ്യമാര്‍ന്ന ക്ഷേത്രാചാര സംവിധാനത്തെയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള നീക്കങ്ങള്‍ ചെറുക്കാനായി മാർഗ്ഗനിർദ്ദേശക മണ്ഡലത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ധർമ്മാചാര്യസഭ നവംബർ 13 നു തുരുത്തി പുതുമന ഗണപതി ക്ഷേത്ര ആഡിറ്റോറിയത്തിൽ ചേരും.
കേരളത്തിലെ സന്ന്യാസിമാരുടെ നേതൃത്വത്തില്‍ വൈദികര്‍, തന്ത്രിമാര്‍, മേല്‍ശാന്തി, ജ്യോതിഷികള്‍, വാസ്തു ശാസ്ത്രജ്ഞര്‍, ആദ്ധ്യാത്മിക പ്രഭാഷകര്‍, ഭാഗവത ആചാര്യന്മാര്‍, തെയ്യം, വെളിച്ചപ്പാട്, ഗുരുസ്വാമിമാർ, ക്ഷേത്രം ഭാരവാഹികൾ തുടങ്ങി ഹൈന്ദവ സമൂഹത്തിലെ വിവിധ മേഖലകളിൽ ഉള്ളവർ പങ്കെടുക്കുന്ന ധർമ്മാചാര്യസഭ ചങ്ങനാശേരി പുതുമന തന്ത്ര വിദ്യാലയ ഓഡിറ്റോറിയത്തിൽ നവംബർ 13 ന് രാവിലെ 10നു ചിന്മയാ മിഷൻ കേരളാ ഘടകം മേധാവി സ്വാമി വിവിക്തനന്ദ സരസ്വതി ദീപ പ്രോജ്വലനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശബരിമല അയ്യപ്പ സേവാ സമാജം പ്രസിഡന്റ് അക്കീരമൺ കാളീദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാരം നിർവ്വാഹ സംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ മുഖ്യ പ്രഭാഷണം നടത്തുമെന്ന് ധർമ്മാചാര്യ സഭ അദ്ധ്യക്ഷൻ സ്വാമി പ്രജ്ഞാനന്ദ തീർത്ഥപാദർ, സംഘാടക സമിതി കൺവീനർ രാജേഷ് നട്ടാശേരി അറിയിച്ചു.ഹൈന്ദവ സമൂഹത്തിലെ സമകാലീന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.