ജില്ലയ്ക്ക് കറുത്ത ഞായർ: രണ്ട് അപകടം രണ്ട് മരണം; കണ്ണീരോർമ്മയായി പതിനാറുകാരന്റെ മുങ്ങി മരണം
തേർഡ് ഐ ബ്യൂറോ
കോട്ടയം: അപകടങ്ങളും ദുരന്തങ്ങളുമായി ജില്ലയ്ക്ക് കറുത്ത ഞായർ. രണ്ട് അപകടങ്ങളിലായി രണ്ടു പേർ മരിക്കുയും, പതിനാറുകാരൻ മുങ്ങിമരിക്കുകയും ചെയ്തതോടെയാണ് അപകടഞായറായി നവംബർ പത്ത് മാറിയത്. ആർപ്പൂക്കര ഗവ. വി.എച്ച്.എസ്.സി പ്ലസ് വിദ്യാർഥി അതിരമ്പുഴ താന്നിക്കൽ ഷിയാസിന്റെ മകൻ ആഷിക്കാണ് (16) കിടങ്ങൂർ കാവാലിപ്പുഴയിൽ മുങ്ങി മരിച്ചത്. ഏ്റ്റുമാനൂരിൽ ഉണ്ടായ അപകടത്തിൽ കാണക്കാരി മാഞ്ഞൂർ ഭാഗത്ത് കണ്ടാരപ്പള്ളിൽ സൈമൺ ജോസഫിന്റെ വീട്ടിലെ ജോലിക്കാരനുമായ കുമാരനാ(48)ണ് മരിച്ചത്. രാവിലെ ആർപ്പൂക്കര വില്ലൂന്നിയിൽ തൊണ്ണംകുഴിയിൽ ഇടച്ചത്രയിൽ വർഗീസ് (ഇടച്ചത്ര വക്കൻ – 52)ആണ് മരിച്ചത്.
ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ആഷിക്കിനെ കാണാതാകുകായയിരുന്നു. കിടങ്ങൂർ കാവാലിപ്പുഴ ബീച്ചിൽ വിനോദ സഞ്ചാരത്തിന്റെ ഭാഗമായാണ് ഇവർ സ്ഥലത്ത് എത്തിയത്.
തലകുത്തി ചാടുന്നതുപോലെയുള്ള കായികരീതി ഉൾപ്പെട്ട ഫ്‌ലിപ്പിങ് അടക്കമുള്ള പരിശീലനവും ഇവർ ലക്ഷ്യമിട്ടിരുന്നു. ആദ്യം ചാടിയയാൾ ചളിയിൽ കുത്തിനിന്നു. രണ്ടാമത് ചാടിയ ആഷിക് നീന്തി മധ്യഭാഗത്ത് എത്തിയപ്പോൾ കൈകാലുകൾ കുഴഞ്ഞ് താഴ്ന്നുപോവുകയായിരുന്നു. തുടർന്ന് ആഷിക്കിന്റെ ഒപ്പമുണ്ടായിരുന്ന സൃഹുത്തുക്കളുടെ ബഹളംകേട്ട് ഓടികൂടിയ നാട്ടുകാരും മത്സ്യതൊഴിലാളികളുമാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ഞായറാഴ്ച രാത്രി ഏറ്റുമാനൂർ കൈതമല ജുമാമസ്ജിദിൽ ഖബറടക്കും. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനുസമീപം ലേഡിസ്റ്റോർ നടത്തുന്ന പിതാവ് ഷിയാസ് മുസ്ലിംലീഗ് അതിരമ്പുഴ പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ്ണ്. മാതാവ്: ഹസീന. സഹോദരങ്ങൾ: സഹോദരങ്ങൾ: അഫ്‌സാന, അഷ്‌കർ ( ഐ.ടി വിദ്യാർഥി).
ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ എം.സി റോഡിൽ ഏറ്റുമാനൂർ ഭാഗത്ത് നിയന്ത്രണം വിട്ട ബൈക്കും മിനിലോറിയും കൂട്ടിയിടിച്ചാണ് തമിഴ്‌നാട് സ്വദേശിയായ കുമാരൻ മരിച്ചത്. പാലക്കാടു നിന്നും കോട്ടയത്തിനു കള്ളുമായി എത്തിയ മിനി ലോറി സ്‌കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു.
കടുത്തുരുത്തി കണ്ടാരപ്പള്ളിൽ സൈമൺ ജോസഫിന്റെ വീട്ടിലെ ജോലിക്കാരനാണ് കുമാരൻ. ഇവിടെ ജോലി ചെയ്തിരുന്ന കുമാരൻ ജോലിയുടെ ആവശ്യത്തിനായി കോട്ടയം നഗരത്തിൽ പോയ ശേഷം തിരികെ സ്‌കൂട്ടറിൽ വരികയായിരുന്നു.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
ഞായറാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
വില്ലൂന്നിയിലെ മീൻ വിൽപ്പനക്കാരനായിരുന്നു വർഗീസ്. സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെ എതിർദിശയിൽ നിന്നും എത്തിയ ബൈക്കും വർഗീസിന്റെ സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തലയിടിച്ച് വീണ വർഗീസ് അബോധാവസ്ഥയിലായി. തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റ വർഗീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.
എ്ന്നാൽ, ഉച്ചയോടെ മെഡിക്കൽ കോളേജിൽ വ്ച്ച് വർഗീസ് മരിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകും.
Related
Third Eye News Live
0